അതിനിടെ, സഭാസ്തംഭനം തുടരുകയാണെങ്കില്‍ എം.പി.മാര്‍ക്ക് ശമ്പളം നല്‍കരുതെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെന്ന കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനയും വിവാദമായി.
ചരക്ക് സേവന നികുതി ബില്ല് അടക്കമുള്ളവ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറായത്. ലളിത് മോദിയെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം നേരിടുന്ന സുഷമ സ്വരാജിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെയുടെയും വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെയും രാജിയാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം പറയുന്നു.
രാജിയാവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ലളിത്മോദി വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സുഷമ സ്വരാജ് ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നു. പക്ഷേ, ചര്‍ച്ചയില്‍ വിഷയം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.
സര്‍വകക്ഷിയോഗത്തിലെടുക്കേണ്ട നിലപാട് ചര്‍ച്ചചെയ്യുന്നതിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി വിളിച്ചിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തിലെ ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണിത്. മന്ത്രിമാരുടെ രാജിക്കാര്യത്തിലെ പാര്‍ട്ടി നിലപാട് സോണിയഗാന്ധി വിശദീകരിക്കും.
Share this Article
Related Topics