To advertise here, Contact Us



പഞ്ചാബില്‍ വീണ്ടും കൂട്ടബലാത്സംഗം: 11 പേര്‍ക്കെതിരെ കേസെടുത്തു


1 min read
Read later
Print
Share

ഭര്‍ത്താവിന്റെ സുഹൃത്തുക്കളടക്കം 11 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പോലീസിന് പരാതി നല്‍കി.

മോഗ: ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ബസ്സില്‍നിന്ന് ചാടിയ ഒന്‍പതാം ക്ലാസുകാരി മരിച്ച സംഭവത്തിന് പിന്നാലെ പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഭര്‍ത്താവിന്റെ സുഹൃത്തുക്കളടക്കം 11 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പോലീസിന് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ പകര്‍ത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പഞ്ചാബിലെ മോഗ ജില്ലയില്‍ ബലാത്സംഗം ശ്രമത്തിനിടെ ബസ്സില്‍നിന്ന് വീണ പെണ്‍കുട്ടി വ്യാഴാഴ്ച മരിച്ചിരുന്നു. പെണ്‍കുട്ടിയെ അക്രമികള്‍ ബസ്സില്‍നിന്ന് വലിച്ചെറിഞ്ഞുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ കുടുംബത്തിന്റേതാണ് ബസ്. ബസ്സുടമകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കറിന്റെ പോസ്റ്ററുകള്‍

Oct 25, 2016


mathrubhumi

1 min

ദൂരദര്‍ശന്‍ വാര്‍ത്താവതാരക നീലം ശര്‍മ അന്തരിച്ചു

Aug 17, 2019


mathrubhumi

1 min

വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് ജെയ്‌ഷെ; മസൂദ് അസറിന്റെ സഹോദരന്റെ ശബ്ദസന്ദേശം പുറത്ത്

Mar 2, 2019


mathrubhumi

1 min

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ

Jan 25, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us