റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയ്ക്ക് ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടി.
പൈലറ്റിന്റെ മനസാന്നിധ്യം കാരണമാണ് വലിയ ദുരന്തം ഒഴിവായതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് വന്ന ഗോഎയറിന്റെ വിമാനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 153 യാത്രക്കാരുണ്ടായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Share this Article
Related Topics