പ്രതീകാത്മക ചിത്രം
ഇന്ത്യയില്‍ രോഗവ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്നരാജ്യങ്ങള്‍പോലും രണ്ടാംതരംഗത്തിലൂടെ കടന്നുപോയതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പുത്സവങ്ങള്‍
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 27-നാരംഭിച്ച തിരഞ്ഞെടുപ്പ് ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്നതും 824 മണ്ഡലങ്ങളിലായി ലക്ഷക്കണക്കിനുപേര്‍ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. പശ്ചിമബംഗാളിന്റെ കാര്യത്തില്‍ ഇപ്പോഴും അവസാനിക്കാത്ത എട്ട് ഘട്ടങ്ങളിലായാണ് പോളിങ് നടന്നുവരുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള അതി വാശിയോടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയത്. അതിനിടെ, ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് അനുവാദം നല്‍കി. മാസ്‌കുപോലും ധരിക്കാതെ 2,70,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണികളായെത്തിയത്. ചെറുതും വലുതുമായ ഉത്സവങ്ങളും ആള്‍ക്കൂട്ട മേളകളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ പരാജയം
വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും സാമൂഹികപ്രതിരോധ ശേഷി (ഹേര്‍ഡ് ഇമ്യൂണിറ്റി) വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ വാക്‌സിന്‍ ഡോസിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതില്‍ ആരോഗ്യവകുപ്പ് അലംഭാവം കാട്ടിയെന്ന് കരുതേണ്ടിയിരിക്കുന്നു. 2020-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 138 കോടിയാണ്. 18 വയസ്സിനുതാഴെയുള്ള 30 ശതമാനം പേരെ ഒഴിവാക്കിയാല്‍ 96.6 കോടി പേര്‍ക്കും അതില്‍ത്തന്നെ 60 ശതമാനത്തിനാണെങ്കില്‍ 58 കോടി പേര്‍ക്കെങ്കിലുമോ വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും ഭാരത് ബയോടെക്കിനെയും മാത്രം ആശ്രയിച്ച് ഇത്രത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലാക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. വിദേശകമ്പനികളുടെ വാക്‌സിന്‍ ഇറക്കുമതിചെയ്യുകയോ അവ നാട്ടില്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറുള്ളവരെ അതിനനുവദിക്കുകയോ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യവകുപ്പ് മടിച്ചുനിന്നു. വിദേശ വാക്‌സിനുകള്‍ ഇന്ത്യയില്‍ പരിമിതമായെങ്കിലും പരീക്ഷിച്ചതിനുശേഷം മാത്രമേ ഉത്പാദിപ്പിച്ച് വിതരണംചെയ്യാന്‍ അനുവദിക്കാനാവൂ എന്ന നിയമവും വിദേശവാക്‌സിനുകള്‍ ലഭ്യമാക്കുന്നതില്‍ തടസ്സംനിന്നു. വികസിതരാജ്യങ്ങള്‍ 2021 ആദ്യമാസങ്ങളില്‍ വാക്‌സിന്‍ കമ്പനികള്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ ഡോസുകളില്‍ 50 ശതമാനവും വാങ്ങി സ്റ്റോക്കുചെയ്തതുമൂലം പല വിദേശകമ്പനികളും ഇന്ത്യയില്‍ വാക്‌സിന്‍ മാര്‍ക്കറ്റ് ചെയ്യാന്‍ താത്പര്യം കാട്ടിയതുമില്ല.
രക്ഷപ്പെടാനുള്ള മാര്‍ഗമെന്ത്
മഹാമാരി നിലനില്‍ക്കുന്ന സമയത്ത് വാക്‌സിനേഷന്‍ നടത്തുമ്പോള്‍ കുറച്ചുപേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കുന്നതെങ്കില്‍ സമൂഹത്തില്‍ അപ്പോഴും നിലനില്‍ക്കുന്ന വൈറസ്, വാക്‌സിനേഷന്‍ വഴിയുള്ള രോഗപ്രതിരോധ ശേഷിയില്‍നിന്ന് രക്ഷപ്പെടാനായി ജനിതക മാറ്റത്തിന് (ഋരെമുല ങൗമേിെേ/ഢമൃശമിെേ) വിധേയമായി എസ്‌കേപ് മ്യൂട്ടന്‍സായി മാറി കൂടുതല്‍ തീവ്രസ്വഭാവം കൈവരിക്കുകയും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരില്‍പ്പോലും രോഗത്തിന് കാരണമാവുകയും ചെയ്യും. രോഗത്തിന്റെ തീവ്രത കുറഞ്ഞിരിക്കാമെന്ന് മാത്രം. മാത്രമല്ല, വീണ്ടും രോഗതരംഗം സമൂഹത്തിലുണ്ടാവുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യംതന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതുകൊണ്ടും അവര്‍ കോവിഡ് രോഗികളുമായി ഇടപെടേണ്ടി വരുന്നതുകൊണ്ടും എസ്‌കേപ് മ്യൂട്ടന്‍സ് അവരില്‍ ആദ്യമുണ്ടാവാനുമിടയുണ്ട്. ഇത് കോവിഡ് പരിപാലനത്തെ പ്രതികൂലമായി ബാധിക്കും. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ചിട്ടുള്ള ഇ484ക്യു (ഋ484ഝ), എല്‍452ആര്‍ (ഘ452ഞ) എന്നീ ജനിതകമാറ്റത്തിലൂടെ ബി.1.617 എന്ന ഇരട്ട മ്യൂട്ടന്റ് (ഉീയഹല ങൗമേി)േ ആവിര്‍ഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനത്തിന് ആള്‍ക്കൂട്ട സന്ദര്‍ഭങ്ങളോടൊപ്പം എസ്‌കേപ് മ്യൂട്ടന്റെ സാന്നിധ്യവും കാരണമാണെന്ന് കരുതേണ്ടിയിരിക്കുന്നു. വാക്‌സിനേഷന്‍ ത്വരഗതിയിലാക്കി ഹേര്‍ഡ് ഇമ്യൂണിറ്റി കഴിവതും വേഗം കൈവരിക്കുക മാത്രമാണ് ഇതില്‍നിന്നു രക്ഷപ്പെടാനുള്ള പ്രധാനമാര്‍ഗം.
റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യന്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറി ഇന്ത്യയില്‍ ടെസ്റ്റു ചെയ്ത് മാര്‍ക്കറ്റിങ്ങിന് തയ്യാറാവുകയും ആരോഗ്യവകുപ്പ് അതിനനുമതി നല്‍കയും ചെയ്തിട്ടുള്ളത് വാക്‌സിന്‍ ആവശ്യം ഒരുപരിധിവരെ പരിഹരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അമേരിക്കന്‍ കമ്പനികളായ മഡോണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിന്‍ ഇന്ത്യന്‍പരീക്ഷണം ഒഴിവാക്കി ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്. കാലതാമസംകൂടാതെ ഇതെല്ലാം സാക്ഷാത്കരിച്ചാല്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കഴിയും. എന്നാല്‍, അതിനും 34 മാസങ്ങളുടെ കാലതാമസം ഉണ്ടാവും. അതുവരെ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഭരണസംവിധാനങ്ങളും പൊതുസമൂഹവും തയ്യാറാവേണ്ടതാണ്.
വേണ്ടത് പരസ്പര സഹകരണം
കേന്ദ്ര ആരോഗ്യവകുപ്പ് രാജ്യംനേരിടുന്ന ഗുരുതരമായ പ്രതിസന്ധി കണക്കിലെടുത്ത് പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവെച്ചിട്ടുള്ള പരിഹാരനിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഏതാനും ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളുമായി കോവിഡ് നിയന്ത്രണനടപടികള്‍ ചര്‍ച്ചചെയ്യുന്നതും ഉചിതമായിരിക്കും. അന്യോന്യം കുറ്റപ്പെടുത്തലിന്റെയും വിരല്‍ചൂണ്ടലിന്റെയും മനോഭാവം മാറ്റി പരസ്പരസഹകരണത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അന്തരീക്ഷം രാജ്യത്ത് വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.