ഇടപ്പളളി: വീടിനകത്തേക്ക് ഗേയ്റ്റിലൂടെ കടക്കാന്‍ ശ്രമിക്കവെ ഗ്രില്ലില്‍ തല കുടുങ്ങിയ തെരുവ് നായ ഫയര്‍ ഫോഴ്‌സിനെ മണിക്കൂറുകളോളം വെള്ളം കുടപ്പിച്ചു. ഇടപ്പള്ളി പളളിക്ക് സമീപം ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്.
തല കുടുങ്ങിയ നായയെ രക്ഷിക്കാനുളള നാട്ടുകാരുടെ ശ്രമം വിഫലമായതോടെയാണ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയത്. പിന്നീട് മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ ഗെയ്റ്റിന്റെ കമ്പികള്‍ മുറിച്ച് നായയുടെ തല പുറത്തെടുത്തു.
കമ്പി മുറിക്കവെ തീപ്പൊരി പാറിയപ്പോള്‍ ചൂട് കുറക്കാനായി നായയുടെ ദേഹത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നിരന്തരം വെള്ളം ഒഴിച്ചു കൊണ്ടിരുന്നു. രക്ഷാദൗത്യം കാണാന്‍ നിരവധി പേരാണ് സംഭവ സ്ഥലത്തെത്തിയത്. തല പുറത്തെടുത്തതോടെ ജീവനും കൊണ്ട് നായ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.