നല്ല ഗായികയാണെന്ന്് കേട്ടറിഞ്ഞ് ഹൈറേഞ്ച് മെത്രാപ്പൊലീത്ത ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനിയാണ് ആന്‍മരിയയ്ക്ക് സുവിശേഷ വേദിയില്‍ പാടാന്‍ അവസരം നല്‍കിയത്. നാളെയുടെ പ്രതീക്ഷയെ ആഗ്രഹത്തോടെ നോക്കി കാണുന്ന ആലാപനം ആന്‍മരിയയുടെ കഥ അറിയാവുന്നവരുടെ കണ്ണുകളെ ഈറണണിയിച്ചു.
അടിമാലി വിശ്വദീപ്തി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ആന്‍മരിയ. ആന്‍മരിയയ്ക്ക് യു.കെ.ജി.ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം ഉണ്ടായത്. പേശികള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്ന രോഗം ആന്‍മരിയയുടെ ചിറകുകള്‍ അരിഞ്ഞു. മനോഹരമായി പാടുകയും, ചിത്രങ്ങള്‍ വരക്കുകയും ചെയ്തിരുന്ന കുട്ടിയുടെ ശരീരം പതിയെ തളര്‍ന്നു.
അഞ്ചുവര്‍ഷത്തെ ചികിത്സ ഫലിക്കാതായതോടെ നാലാം ക്ലാസിലെത്തിയപ്പോഴേക്കും വീല്‍ചെയറിനെ ആശ്രയിക്കേണ്ടി വന്നു. അടിമാലി ഞെളിയംപറമ്പില്‍ ബിജു-പ്യാരി ദമ്പതികളുടെ ഇളയ മകളാണ് ആന്‍മരിയ.