മത്സരത്തിൽ പങ്കെടുത്തവരുടെ എംബ്രോയിഡറി സൃഷ്ടികൾ
കൽപറ്റ: സ്ത്രീധനം ഏറ്റവും വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് വേറിട്ട പ്രതിഷേധ പ്രകടനവുമായി കല്പറ്റ ഐ സി ഡി എസ്. വനിതാ ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കനല്‍ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി സ്ത്രീധനം ഒരു സാമൂഹ്യ തിന്മ എന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലുടനീളം തുന്നല്‍ മത്സരം നടത്തിയാണ് വേറിട്ട പ്രകടനം കാഴ്ച വെച്ചത്.
നൂറ് ദിന പരിപാടിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ നൂറു പേര് മത്സരിച്ചു . വ്യത്യസ്തവും കാലിക പ്രസക്തവുമായ നൂറു എംബ്രോയുടെറി സൃഷ്ടികളാണ് ഇതിലൂടെ പിറവിയെടുത്തത്.
കേരളത്തിനും ഇന്ത്യക്കും പുറത്ത് നിന്നും വരെ മത്സരര്‍ഥികള്‍ തുന്നി പ്രതിഷേധുച്ചു മത്സരത്തില്‍ പങ്കെടുത്തു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവായ റിട്ട. അദ്ധ്യാപകന്‍ സി കെ പവിത്രന്‍ മാഷ് വിധികര്‍ത്താവായ മത്സരത്തില്‍ സന്‍ഹസബിന്‍, ഷെറിന്‍ ഷഹാന എന്നിവര്‍ യഥാ ക്രമം ഒന്നും രണ്ടും സ്ഥാനം നേടി. അതുല്യ ശരത്, ഫാത്തിമ റിസ്വാന എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.
ശിശു വികസന പദ്ധതി ഓഫീസര്‍ ശ്രീമതി കാര്‍ത്തിക അന്ന തോമസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീമതി ഷംന കോളക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
content highlights: embroidery work competition as a protest against Dowry system
Share this Article
Related Topics