അപകടത്തിൽപ്പെട്ട കാർ
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ഗോള്‍ഫ് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന നിതിന്‍ ശര്‍മയാണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം.
റോഡരികിലെ മരത്തിലിടിച്ച് കാര്‍ താഴേക്ക് മറിയുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് നിതിനെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈറ്റിലയില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറില്‍ മറ്റുയാത്രക്കാരുണ്ടായിരുന്നില്ല.
car accident nedumbassery
Share this Article
Related Topics