പാലക്കാട്: ഒരു പോലീസുകാരനും മൂന്ന് സ്ത്രീകളുമുള്‍പ്പെടെ എട്ടുപേര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയതിന് അറസ്റ്റിലായി. ചന്ദ്രനഗറിലെ കോളനിയില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘമാണ് കസബ പോലീസിെന്റ പിടിയിലായത്.
മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണാടി കളത്തില്‍വീട്ടില്‍ ജയന്‍ (42), മണ്ണാര്‍ക്കാട് കോട്ടോപ്പാടം കണ്ടമംഗലം കോഴിമണ്ണില്‍വീട്ടില്‍ മുസ്തഫ (37), കോങ്ങാട് കാക്കയംവീട്ടില്‍ മണികണ്ഠന്‍ (40), കോയമ്പത്തൂര്‍ രാമനാഥപുരം എസ്. കുമാര്‍ (65), തിരുപ്പൂര്‍ മെയിന്റോഡ് ടി.എസ്.ആര്‍. ലേഔട്ട് വെങ്കിടേഷ് (44), തിരുപ്പൂര്‍ മൂന്നാംതെരുവ് ആര്‍.വി. ലേഔട്ട് ആസിയ (42), പള്ളത്തേരി നരകുളം സുഭദ്ര (50), െബംഗളൂരു ഇന്‍ഫന്ററി ബില്‍ഡിങ് റോഡില്‍ നേഹനാഗ് (23) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നുദിവസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ശനിയാഴ്ച വൈകീട്ട് 4.30ഓടെ സംഘത്തെ കുരുക്കിയത്.ഇതില്‍ മുസ്തഫയാണ് നടത്തിപ്പുകാരനെന്ന് പോലീസ് പറഞ്ഞു. പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപാടിനെത്തിയതായിരുന്നു. 20,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ചന്ദ്രനഗറില്‍ ഒരാഴ്ചമുമ്പാണ് വീട് വാടകക്കെടുത്തത്. പിന്നീട് കാറിലും ഇരുചക്ര വാഹനങ്ങളിലുമായി ഇടപാടുകാര്‍ വന്നുപോയിത്തുടങ്ങിയതോടെ സംശയംതോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കയായിരുന്നു.