മുംബൈ: അനധികൃതമായി ആയുധം കയ്യില്‍ വെച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളീവുഡ് താരം സഞ്ചയ് ദത്ത് ഫിബ്രവരിയില്‍ ജയില്‍ മോചിതനാവും. 1993ലെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദത്തിനെ സുപ്രീം കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
ദത്തിന്റെ പെരുമാറ്റത്തില്‍ യാതൊരു ദൂഷ്യവും കണ്ടെത്താത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ശിക്ഷാ കാലാവധിയില്‍ ഇളവു ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
2013ലാണ് സുപ്രീം കോടതി സഞ്ചയ് ദത്തിന് ആറ് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നത്. എന്നാല്‍, ദത്ത് അതിനിടെ തന്നെ 18 മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. അതും കഴിച്ച് ശേഷിക്കുന്ന 42 മാസം തടവ് യെര്‍വാദ ജയിലില്‍ അനുഭവിക്കുകയാണ് സഞ്ചയ് ഇപ്പോള്‍.