ഡിവോണില്‍നിന്ന് പിടിച്ച ആരലിന് നീളം ഏഴടി


1 min read
Read later
Print
Share

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഡീവന്‍ തീരക്കടലില്‍ ട്രോളിങ് വലയില്‍ കുടുങ്ങിയ ആരലിന്റെ നീളം ഏഴടി ( 2.1 മീറ്റര്‍)! കടലില്‍ ജീവിക്കുന്ന 'കോന്‍ഗര്‍' വര്‍ഗത്തില്‍പെട്ട ഭീമന്‍ ആരലാണ് വലയില്‍ കുടുങ്ങിയത്.

ട്രോളിങ് ബോട്ടിലേക്ക് കയറ്റുമ്പോള്‍ തന്നെ ആരല്‍ മത്സ്യം ചത്തിരുന്നു. പ്ലൈമോത്തിലെത്തിലെ മത്സ്യമാര്‍ക്കറ്റിലെത്തിച്ച അതിനെ 40 പൗണ്ടിന് (4000 രൂപയ്ക്ക്) വിറ്റു.

ആ ഭീമന്‍ ആരലിന് 59 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി പ്ലൈമോത്ത് ഫിഷറീസ് അറിയിച്ചു. ബ്രിട്ടനില്‍ പിടികൂടിയ ഏറ്റവും വലിയ ആരലെന്ന റിക്കോര്‍ഡ് പക്ഷേ, അതിന് ലഭിച്ചില്ല. മുമ്പ് പിടികൂടിയ 60 കിലോഗ്രാം ഭാരമുള്ള മറ്റൊരു ആരലിനാണ് ആ റിക്കോര്‍ഡ്.

'അതൊരു ഭാഗ്യമില്ലാത്ത ആരലായിപ്പോയി', മത്സ്യത്തിന് റിക്കോര്‍ഡ് നഷ്ടമായതിനെപ്പറ്റി പ്ലൈമോത്ത് മാര്‍ക്കറ്റ് മാനേജര്‍ പറഞ്ഞു.

പത്തടി വരെ (3 മീറ്റര്‍) നീളത്തില്‍ വളരുന്ന ജീവികളാണ് കോന്‍ഗര്‍ വര്‍ഗത്തില്‍പെട്ട ആരലുകള്‍. (കടപ്പാട്: ബിബിസി ന്യൂസ്)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

തിരഞ്ഞെടുപ്പൊന്നും വിഷയമല്ല: തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി

May 3, 2018


mathrubhumi

തമിഴ്‌നാടിന് നീതി നല്‍കൂ; മോദിയോട് കമല്‍ഹാസന്‍

Apr 12, 2018