ആദ്യ ആഴ്ചയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന ഇന്ത്യയിലെ മെട്രോ സര്‍വ്വീസ് എന്ന പട്ടം ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം. ഒരാഴ്ചകൊണ്ട് ഒന്നേമുക്കാല്‍ കോടി രൂപയാണ് കൊച്ചി മെട്രോയുടെ വരുമാനം.
ഒരാഴ്ചകൊണ്ട് 5,30713 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ജൂണ്‍ 19നാണ് കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. അന്നു മുതല്‍ 1,77,54,002 രൂപ കൊച്ചി മെട്രോ വരുമാനം ഉണ്ടാക്കി.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മെട്രോ ഏറ്റവുമധികം വരുമാനം നേടിയ ദിവസം. മെട്രോ ഉദ്ഘാടനം ചെയ്ത ശേഷം വന്ന ആദ്യത്തെ വാരാന്ത്യമായിരുന്നു ഇത്. അവധി ദിവസമായിരുന്നതിനാല്‍ തന്നെ കൂടുതല്‍ യാത്രക്കാരെ മുന്നില്‍ക്കണ്ട് ട്രെയിനുകളുടെയും സര്‍വീസുകളുടെയും എണ്ണവും കെഎംആര്‍എല്‍ കൂട്ടിയിരുന്നു.
അന്ന് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുവരെ ജനങ്ങള്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തിയിരുന്നു എന്നാണ് മെട്രോ അധികൃതര്‍ നല്‍കുന്ന വിവരം. വൈകുന്നേരങ്ങളിലാണ് ഏറ്റവും അധികം പേര്‍ മെട്രോയില്‍ യാത്രചെയ്യുന്നത്.
കൊച്ചി മെട്രോയോടൊപ്പം വിഭാവനം ചെയ്ത ഫീഡര്‍ സര്‍വീസ് വിഭാഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാട്ടര്‍ മെട്രോ. ജല ഗതാഗത പദ്ധതിയായ വാട്ടര്‍മെട്രോ സംബന്ധിച്ച യോഗവും കെഎംആര്‍എല്‍ നടത്തി.
കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിശദമായ പദ്ധതിരേഖ വിശകലനം ചെയ്തു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും തീരുമാനമായി.
ജല മെട്രോയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനം എടുത്തു. ഫീഡര്‍ സര്‍വീസിന്റെ ഭാഗമായ സൈക്കിള്‍, ടാക്‌സി, ബസ് സര്‍വീസുകളും വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും.