പ്രതീകാത്മക ചിത്രം | Photo: Getty Images
ചുമ്മാ ഒരു മേശയും കസേരയുമിട്ടാല്‍ പഠനമുറിയാകില്ല. ശാന്തമായ അന്തരീക്ഷവും നല്ല ചുറ്റുപാടുകളുമുണ്ടങ്കിലേ പഠിച്ച കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാനും ഓര്‍ത്തിരിക്കാനും കഴിയൂ. പഠനമുറി സജ്ജീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
1. അടുക്കും ചിട്ടയോടെയും ക്രമീകരിക്കുക
ഓരോ സാധനങ്ങളും കൃത്യമായി എവിടെ വെക്കണമെന്ന് അറിഞ്ഞിരുന്നാല്‍ തന്നെ പകുതി പണി കഴിഞ്ഞു. പഠന സാമഗ്രഹികള്‍ അവയുടെ പ്രധാന്യമനുസരിച്ച് ക്രമീകരിക്കുക. അങ്ങനെയെങ്കില്‍ പെട്ടെന്നൊരു അത്യാവശ്യം ഉണ്ടാകുമ്പോള്‍ പുസ്തകങ്ങളും പേനയും മറ്റും തപ്പി സമയം കളയണ്ട.
2. ഭിത്തിയൊരുക്കാം അടിപൊളിയായി
മഹാമാന്മരുടെ വാക്കുകളോ നമ്മെ പ്രചോദിപ്പിക്കുന്ന വാചകങ്ങളോ ലാമിനേറ്റ് ചെയ്ത് ഭിത്തിയില്‍ തൂക്കാം. ലളിതമായ ഗ്രാഫിക് പെയിന്റിങ്ങുകളും ഇപ്രകാരം പഠനമുറിയുടെ ഭിത്തിയില്‍ തൂക്കാം.
3. അഴകുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാം
പഠനമുറിയുടെ ഭിത്തിക്ക് ഇളം നിറങ്ങള്‍ നല്‍കാം. ഫര്‍ണിച്ചറുകള്‍ക്ക് ഇവയില്‍നിന്ന് വ്യത്യസ്തമായി എടുത്തുകാണിക്കുന്ന നിറങ്ങള്‍ നല്‍കാം.
4. പ്രകാശം പരത്തട്ടെ
ക്രിയാത്മകവും ഉത്പാദനപരവുമായ ജോലികള്‍ ചെയ്യുന്നതിനുള്ള ഇടമാണ് നിങ്ങളുടെ പഠനമുറി. അതിനാല്‍, മുറിയില്‍ മികച്ചരീതിയില്‍ പ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ടേബിള്‍ ലാംപിന് പുറമെ സീലിങ് ലൈറ്റുകളും മുറിയില്‍ വേണം. ഇവ മുറിയുടെ അഴക് വര്‍ധിപ്പിക്കുന്നതിനൊപ്പം വായനയും സുഗമമാക്കും.
5. ഷെല്‍ഫുകള്‍ അത്യാവശ്യം
പഠനമുറിയില്‍ അത്യാവശ്യം വേണ്ട കാര്യമാണ് ഷെല്‍ഫുകള്‍. സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും പുസ്തകങ്ങളും പഠനസാമഗ്രഹികളും എടുത്തുവെക്കുന്നതിനും ഷെല്‍ഫ് അത്യാവശ്യമാണ്.
6. ഒരൊറ്റ തീം മതി
പഠനമുറി ഒരൊറ്റ തീമില്‍ ഒരുക്കുന്നതാണ് അഭികാമ്യം. അത് ആര്‍ഭാടത്തോടെയാവരുത്. മറിച്ച് ലളിതവും ഒതുക്കമുള്ളതുമായിരിക്കണം.
Content highlights: how to decorate study room study room decoration ideas to make work or study