പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇന്നും പലവീടുകളിലും ഒഴിച്ചുകൂടാനാകാത്തതാണ്. പൊടികള്‍ ഇട്ടുവെക്കാനോ മറ്റെന്തെങ്കിലും സാധനങ്ങള്‍ വെക്കാനോ ഒക്കെ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. പുതിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഉണ്ടാകുന്ന മണം പലര്‍ക്കും അത്ര പിടിക്കണമെന്നില്ല. സോപ്പുപയോഗിച്ച് കഴുകിയിട്ടും മണം മുഴുവനായി പോകുന്നില്ലല്ലോ എന്നു പരാതിപ്പെടുന്നവരുണ്ട്. അത്തരക്കാര്‍ക്കുള്ള ചില എളുപ്പവഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.
* ഒരു പത്രം എടുത്ത് പാത്രത്തില്‍ ഇട്ടടച്ച് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പാത്രത്തിനകത്തെ മണമെല്ലാം പത്രം വലിച്ചെടുക്കും.
* അല്‍പം കാപ്പികുരുവോ കാപ്പിപൊടിയോ പാത്രത്തിലിട്ട് അടച്ച് വയ്ക്കുക
* ഒരു പകുതി ചെറുനാരങ്ങ പാത്രത്തില്‍ ഉരസുക. ബാക്കി വന്ന തൊലി പാത്രത്തിലിട്ട് അടച്ച് വയ്ക്കുക
* ബേക്കിങ് സോഡ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക. രാവിലെ കഴുകിക്കളയാം. മണമെല്ലാം പോയിക്കിട്ടും
* പാത്രത്തിനുള്ളില്‍ കരിക്കട്ടകള്‍ ഒരു രാത്രി മുഴുവന്‍ ഇട്ട് വയ്ക്കുക. പിറ്റേന്ന് മണമെല്ലാം പോയി കിട്ടും
* ഇളം ചൂട് വെള്ളത്തില്‍ കാല്‍ കപ്പ് വിനാഗിരിയും അല്‍പം ഡിഷ് വാഷ് ലിക്വിഡും കലക്കി പാത്രത്തിലൊഴിച്ച് നല്ല പോലെ കുലുക്കി കുറച്ച് നേരം മാറ്റി വയ്ക്കുക. പിന്നീട് കഴുകി കളയാം
* പാത്രത്തില്‍ ഇളം ചൂട് വെള്ളം നിറച്ച് ഒന്നോ രണ്ടോ വാനില തണ്ട് ഇടുകയോ രണ്ടു തുള്ളി വാനില എസ്സന്‍സ് ഒറ്റിക്കുകയോ ചെയ്യുക. പിറ്റേന്നത്തേക്ക് മണം പോയികിട്ടും
Content Highlights: Tips to Remove Odors From Plastic Containers