എന്തൊരു ചൂട് എന്നു പറയാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എ.സിയും ഫാനുമൊക്കെ ഉണ്ടായിട്ടു കാര്യമില്ല, വീടിന്റെ നിര്‍മാണത്തില്‍ കൂടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടിനെ പമ്പ കടത്താവുന്നതാണ്.
*നമ്മുടെ മേല്‍ക്കൂരയും ചുവരുകളും നേരിട്ടുള്ള ചൂടില്‍ നിന്ന് ഒഴിവാക്കുന്ന രീതിയില്‍ വീട് നിര്‍മിച്ചാല്‍ പരമാവധി ചൂട് കുറയ്ക്കാം. ചൂട് പിടിക്കാത്തതും പുറന്തള്ളുന്നതുമായ മെറ്റീരിയലുകളാണ് ഉപയോഗിക്കേണ്ടത്. ലാറ്ററൈറ്റ് (പ്രത്യേകതരം ചെമ്മണ്ണ്), ഇഷ്ടിക എന്നിവ ഉപയോഗിച്ച് ചുവര്‍ നിര്‍മിക്കാം. ഉദാഹരണത്തിനെ ടെറാക്കോട്ട, അല്ലെങ്കില്‍ മഡ് പ്രൊഡക്ട്‌സ്.
* മണ്ണിന്റെ ഓട്, തറയോട് എന്നിവയ്ക്ക് പുറമെ തറയില്‍ നാച്വറല്‍ മെറ്റീരിയല്‍സ് ഉപയോഗിക്കാം.
* സിമെന്റ്, കോണ്‍ക്രീറ്റ് എന്നിവയാണ് പൊതുവെ ചൂട് കൂട്ടുന്നത്. ഇവ പരമാവധി ഒഴിവാക്കുക. എക്സ്റ്റീരിയര്‍ പ്ലാസ്റ്റര്‍ ചെയ്യാതെ പരമാവധി റഫ് സര്‍ഫസാക്കിയാല്‍ ചൂട് കുറയ്ക്കാം.
* വെയില്‍ തട്ടുന്ന ചുവരുകള്‍ക്ക് പരമാവധി സണ്‍ഷെയ്ഡുകള്‍ കൂട്ടിക്കൊടുക്കണം.
* വീടിന് ധാരാളം ഓപ്പണിങ്‌സും വെന്റിലേഷനും ഉണ്ടെങ്കിലും ഷെയ്ഡ് നല്‍കുന്നതാണ് ഉചിതം.
* മുറിയുടെ ഉയരം കൂട്ടുന്നതു വഴിയും ചൂട് കുറയ്ക്കാം.
Content Highlights: tips to reduce hot