ഷൂസിനും സ്യൂട്ട്കേസിനും ദുർഗന്ധമുണ്ടോ? മാറ്റാൻ വീട്ടിൽ തന്നെയുണ്ട് വഴി


2 min read
Read later
Print
Share

ചെടികളിലെ കീടത്തെ തുരത്താനും പഴങ്ങളും പച്ചക്കറികളും വൃത്തിയോടെ ഇരിക്കാനും എളുപ്പവഴികളുണ്ട്

മിക്ക വീടുകളിലും പത്രക്കെട്ടുകള്‍ക്കായി പ്രത്യേകം ഇടം ഒരുക്കിയിരിക്കുന്നതു കാണാം. ചിലരൊക്കെ അവ പ്രാധാന്യം തിരിച്ചറിഞ്ഞ് സൂക്ഷിക്കുമെങ്കിലും മിക്കവാറും പേര്‍ അലക്ഷ്യമായി വലിച്ചെറിയുകയോ വില്‍ക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഒരല്‍പം ക്രിയാത്മകമായി ചിന്തിച്ചാല്‍ വീട്ടിലെ പത്രക്കെട്ടുകള്‍ ഉപയോഗപ്രദമാകുന്നതു കാണാം.

ജനലുകള്‍ വൃത്തിയാക്കാന്‍

ജനലുകള്‍ വൃത്തിയാക്കാന്‍ തുണി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി തൊട്ട് പത്രത്താളുകള്‍ കൊണ്ടൊന്നു ശ്രമിച്ചു നോക്കൂ. നനവ് പൂര്‍ണമായി വലിച്ചെടുക്കുമെന്നു മാത്രമല്ല തുണി കൊണ്ടു വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന പാടുകളോ ഒന്നും കാണില്ല. കാറുകള്‍ വൃത്തിയാക്കുമ്പോഴും ഈ രീതി ശ്രമിക്കാം. കെമിക്കലും സോപ്പുമൊക്കെ ഉപയോഗിക്കുന്നതിനു പകരം വിനാഗിരിയും വെള്ളവും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു വൃത്തിയാക്കിയാല്‍ കൂടുതല്‍ നല്ലത്.

ഷെല്‍ഫില്‍ നിരനിരയായി..

പത്രം നനവ് വലിച്ചെടുക്കുകയും ഏറെ നാള്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നവയാണ്. അതുകൊണ്ട് ഷെല്‍ഫില്‍ വൃത്തിയായി പത്രത്താളുകള്‍ നിരത്തിവച്ച് അതിനു മുകളില്‍ സാധനങ്ങള്‍ വെക്കാം. കിച്ചണ്‍ കാബിനറ്റിലും വാര്‍ഡ്രോബിലും പാന്‍ട്രിയിലും ബാത്‌റൂം ഷെല്‍ഫിലുമൊക്കെ ഇങ്ങനെ പരീക്ഷിക്കാം. വൃത്തിഹീനമായി തുടങ്ങിയെന്നു തോന്നുമ്പോള്‍ അവ മാറ്റിക്കൊടുക്കുകയും ചെയ്യാം.

പഴങ്ങളും പച്ചക്കറികളും വൃത്തിയോടെ

ഫ്രിഡ്ജിലെ പഴങ്ങളും പച്ചക്കറികളും വൃത്തിയായി ഇരിക്കാനും പഴയ പത്രത്താളുകള്‍ ഉപയോഗിക്കാം. പത്രം വിരിച്ച് അതിനു മുകളില്‍ ഇവ വെക്കാം. ഡ്രോയറില്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ ഇങ്ങനെ ചെയ്യുന്നതു നല്ലതാണ്.

ഷൂവിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍

മഴക്കാലത്ത് ഷൂ ഉപയോഗിച്ചാല്‍ പിന്നെ ദുര്‍ഗന്ധം വരാനുള്ള വഴി വേറെ നോക്കേണ്ട. എന്നാല്‍ പഴയ പത്രം ഉണ്ടെങ്കില്‍ ഷൂവിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാം. പത്രത്താള്‍ ചുരുട്ടി ദുര്‍ഗന്ധമുള്ള ഷൂവിനുള്ളില്‍ തിരുകി വെക്കുക. രാത്രി മുഴുവന്‍ വച്ചതിനുശേഷം തൊട്ടടുത്തദിവസം എടുത്തു കളയാം.

ചെടികളിലെ കീടത്തെ തുരത്താന്‍

ചെടികളിലെ ചിലയിനം കീടങ്ങളെ തുരത്താനും പഴയ പത്രത്താളുകള്‍ ഉപയോഗിക്കാം. ഇതിനായി ഒരു പത്രത്താള്‍ ചുരുട്ടി അല്‍പം നനച്ച് റബ്ബര്‍ ബാന്റ് ഉപയോഗിച്ച് കെട്ടി കീടങ്ങളുടെ ശല്യമുള്ള ഇടത്ത് ഇടാം. ഒരു രാത്രിമുഴുവന്‍ ഇത്തരത്തില്‍ വച്ചാല്‍ കീടങ്ങളെ ഒരുപരിധിവരെ ഇല്ലാതാക്കാം.

സ്യൂട്‌കെയ്‌സിനും ദുര്‍ഗന്ധമോ?

കുറേനാളുകളായി തുറക്കാതെ വച്ചിരുന്ന സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോള്‍ അസുഖകരമായ ഗന്ധം തോന്നുന്നുണ്ടോ? ഇതില്ലാതാക്കാന്‍ പത്രത്താള്‍ ചുരുട്ടി സ്യൂട്‌കെയ്‌സിനുള്ളില്‍ വെക്കാം, ഏതാനും ആഴ്ച്ചകള്‍ക്കു ശേഷം തുറക്കുമ്പോള്‍ മണം പോയതായി അനുഭവപ്പെടും.

Content Highlights: Tips to recycle old news papers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

വീട് പെയിന്റ് ചെയ്യും മുന്‍പ് ഇതൊക്കെ അറിഞ്ഞിരിക്കണം.

Oct 13, 2017


mathrubhumi

2 min

ചിതലിനെ തുരത്താന്‍ ചില പൊടിക്കൈകള്‍

Aug 30, 2017


mathrubhumi

2 min

കട്ടിലില്‍ നിന്നും മൂട്ടയെ തുരത്താന്‍ ചില പൊടിക്കൈകള്‍

Aug 21, 2017