വീട്ടില്‍ നിന്നും ചിലന്തിയെ തുരത്താന്‍ ചില പൊടിക്കൈകള്‍


ചിലന്തിയെ തുരത്താന്‍ ചില പ്രകൃതി ദത്ത മാര്‍ഗങ്ങള്‍

ല്ലാ വീടുകളിലും ചിലന്തി സര്‍വ്വ സാധാരണമാണ്. പലര്‍ക്കും ചിലന്തിയെ ഓടിക്കാന്‍ പോലും പേടിയാണ്. കാരണം ചിലന്തിയ്ക്കുള്ള വിഷം തന്നെയാണ്. ചിലന്തിയെ തുരത്താന്‍ പല രാസ വസ്തുക്കളും വിപണിയില്‍ ലഭ്യമാണ്. പക്ഷേ അവ പലപ്പോഴും ചിലന്തി വിഷത്തേക്കാള്‍ അപകടമാണെന്നു മാത്രം.

പ്രകൃതിദത്തമായ രീതിയില്‍ ചിലന്തിയെ തുരത്താന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്.

പുതിന ഇല

ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്ന് പുതിന ഇല ആണ്. പുതിന തൈലം സ്‌പ്രേ ചെയ്താല്‍ ചിലന്തി ആ പരിസരത്തേക്ക് അടുക്കില്ല.

വൃത്തി

വീടിനകം വൃത്തിയായിരുന്നാല്‍ ചിലന്തി ഒരു പരിധിവരെ വീട്ടില്‍ താമസമാക്കില്ല. പ്രാണികളെ തിന്നാനാണ് പ്രധാനമായും ചിലന്തിവരുന്നത്. വീട്ടില്‍ മാറാലയും പൊടിയും നിറഞ്ഞതാണ് ചുവരുകളെങ്കില്‍ ഈ ഭാഗങ്ങള്‍ തീര്‍ച്ചയായും വൃത്തിയാക്കുക. ഒരു പരിധിവരെ ചിലന്തികളെ അകറ്റാം.

വിനാഗിരി

ചിലന്തികളെ തുരത്താന്‍ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് വിനാഗിരി. വിനാഗിരി പുതിനയുമായി യോജിപ്പിച്ച് വീട്ടിലും പരിസരങ്ങളിലും സ്‌പ്രേ ചെയ്താല്‍ ചിലന്തി പിന്നെ ആ പരിസരത്തേക്ക് അടുക്കില്ല.

പൂച്ചകള്‍

ചിലന്തിയെ തുരത്താന്‍ പൂച്ചകളെ ഉപയോഗിക്കാമെന്ന് പലര്‍ക്കും അറിയില്ല. പൂച്ചയുള്ള വീട്ടില്‍ പൊതുവെ ചിലന്തി ശല്യം കുറവായിരിക്കും.

ഒളിത്താവളങ്ങള്‍

വീടിന്റെ പുറമായിരിക്കും മിക്കവാറും ചിലന്തികളുടെ ഒളിത്താവളങ്ങള്‍. വീടിനുപുറത്ത് വീടിനോട് ചേര്‍ന്നുള്ള ചെടികള്‍, ചെടിച്ചട്ടികള്‍, വീടിനോട് ചേര്‍ന്ന് വീടിന് പുറത്ത് നാം വെക്കുന്ന കുപ്പി, പൈപ്പ്,തുടങ്ങി എന്തു വസ്തുക്കളും ചിലന്തിയുടെ ഒളിത്താവളങ്ങളാകാം. അതിനാല്‍ ഒളിത്താവളങ്ങള്‍ മാറ്റിയാല്‍ ഒരു പരിധിവരെ ചിലന്തിയെ തുരത്താം.

ചെസ്‌നട്ട്

ചെസ് നട്ടും ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്. ജനലിന് സമീപമടക്കം ചിലന്തിവരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ചെസ്‌നട്ട് ഒന്നോ രണ്ടോ വയ്ക്കുക.

പുകയില



ചിലന്തികളെ തുരത്താനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പുകയില. ഒന്നെങ്കില്‍ പുകയില പൊടിച്ച് വെള്ളത്തില്‍ നേര്‍പ്പിച്ച് ചിലന്തിയുടെ ശല്യം ഉള്ള ഭാഗങ്ങളില്‍ തളിയ്ക്കുക. അല്ലെങ്കില്‍ പുകയില ചെറിയ ഭാഗങ്ങളായി മുറിച്ച് ചിലന്തി സ്ഥിരമായി എത്തുന്ന ഭാഗങ്ങളില്‍ കൊണ്ടുപോയി വയ്ക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram