അടുക്കളയില്‍ എങ്ങനെ പാചകവാതകം ലാഭിക്കാം ?


1 min read
Read later
Print
Share

പാചകം ചെയ്യുമ്പോള്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഇന്ധനം ലാഭിക്കാന്‍ കഴിയും

പാചകവാതകം വളരെ വേഗന്നു തീര്‍ന്നുപോകുന്നു എന്നത് പല വീടുകളിലേയും പരാതിയാണ്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഇന്ധനം ലാഭിക്കാന്‍ കഴിയും.

അരി, പയര്‍ മാംസം എന്നിവ പാകം ചെയ്യാന്‍ പ്രഷര്‍കുക്കര്‍ ഉപയോഗിക്കുക. സാധാരണ പാ്രതം ഉപയോഗിച്ചാല്‍ ഇന്ധനം കൂടുതല്‍ ചെലവാകും.

പാചകം ചെയ്യുമ്പോള്‍ ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക. കൂടുതലുള്ള വെള്ളം വറ്റിക്കാന്‍ ഇന്ധനം കൂടുതല്‍ ചെലവാക്കേണ്ടി വരും.

എന്തു സാധനവും തിളച്ചു കഴിയുമ്പോള്‍ തീ മീഡിയം ഫ്ളേയിമിലോ ലോ ഫേഌയിമിലോ ഇടുക. ലോ ഫേഌയിമിലിട്ട് ബാക്കി പാചകം നടത്തിയാല്‍ 25 ശതമാനം ഇന്ധനം ലാഭിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അരി, പയര്‍, പരിപ്പ്, കടല തുടങ്ങിയവ പാകം ചെയ്യുന്നുണ്ടെങ്കില്‍ തലേദിവസം രാത്രി തന്നെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക. ഇത് ഇന്ധനം ലാഭിക്കാന്‍ സഹായിക്കും.

പാത്രം മൂടി വച്ച് പാകം ചെയ്യുന്നതും ഇന്ധനം ലാഭിക്കാന്‍ സഹായിക്കും.

Content Highlights: how to reduce cooking gas consumption

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മഴക്കാലത്ത് പാമ്പുകളെ സൂക്ഷിക്കാം; വീട്ടില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

Oct 21, 2019


mathrubhumi

1 min

വീട്ടില്‍ നിന്നും പാറ്റയെ ഓടിക്കാം, ഈ വഴികള്‍ പരീക്ഷിക്കൂ

Dec 30, 2018


mathrubhumi

1 min

മഴക്കാലത്ത് വീടിനകത്ത് തുണിയുണക്കും മുമ്പ് അറിഞ്ഞിരിക്കാം

Jun 5, 2018