അക്വേറിയത്തിലെ വെള്ളം ഇടയ്ക്കിടെ മാറ്റണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


2 min read
Read later
Print
Share

അക്വേറിയത്തില്‍ വെള്ളം മാറ്റേണ്ടതിനെക്കുറിച്ചും ഭക്ഷണം എത്ര അളവില്‍ നല്‍കണമെന്നുമൊക്കെ പലര്‍ക്കും അത്ര ധാരണയില്ല. അക്വേറിയം വാങ്ങും മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കാം.

വീടിന്റെ അകത്തളങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നതില്‍ അക്വേറിയത്തിന്റെ പങ്ക് ചെറുതല്ല. വിവിധ വര്‍ണങ്ങളിലും ആകൃതിയിലുമൊക്കെയുള്ള മീനുകള്‍ നീന്തിത്തുടിക്കുന്ന അക്വേറിയത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയുമാണ്. കാഴ്ച്ചയിലെ ഭംഗി മാത്രം നോക്കി വാങ്ങേണ്ടതല്ല ഇവ, മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അക്വേറിയത്തില്‍ വെള്ളം മാറ്റേണ്ടതിനെക്കുറിച്ചും ഭക്ഷണം എത്ര അളവില്‍ നല്‍കണമെന്നുമൊക്കെ പലര്‍ക്കും അത്ര ധാരണയില്ല. അക്വേറിയം വാങ്ങും മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കാം.

അക്വേറിയത്തിന്റെ സ്ഥാനം

ആദ്യമായി അക്വേറിയം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനമാണ് നിര്‍ണയിക്കേണ്ടത്. ജനലിന് അരികിലായി ദിവസവും ഒരു മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലമാണ് അക്വേറിയം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം. ശക്തിയായ വെയില്‍ അടിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുകയും അരുത്. ലൈറ്റ് ഘടിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു കവര്‍ അക്വേറിയത്തിന് നല്ലതായിരിക്കും. ഇത്തരത്തില്‍ ലൈറ്റ് കൊടുക്കുന്നത് അക്വേറിയത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും പ്രകാശ സംശ്ലേഷണത്തിനും സഹായിക്കും.

അക്വേറിയത്തിന്റെ വലിപ്പം

അടുത്തതായി എത്ര മത്സ്യങ്ങളെയാണ് അക്വേറിയത്തില്‍ നിക്ഷേപിക്കുന്നത് എന്ന് തീരുമാനിക്കണം. ഇതിന് ആനുപാതികമായി വേണം അക്വേറിയത്തിന്റെ വലിപ്പം നിര്‍ണ്ണയിക്കാന്‍. അക്വേറിയം തിരഞ്ഞെടുക്കുമ്പോള്‍ ഉയരം കുറഞ്ഞതും വീതി കൂടിയതുമായ ടാങ്കുകള്‍ വാങ്ങുന്നതാണ് നല്ലത്. സാധാരണയായി 60 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ വീതിയും 30 സെന്റിമീറ്റര്‍ ഉയരവുമുള്ള അക്വേറിയമാണ് നിര്‍മ്മിക്കാറുള്ളത്.

വെള്ളമണല്‍ വിരിക്കാം

പുതിയതായി വാങ്ങുന്ന ടാങ്കുകള്‍ ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായിനിയില്‍ കഴുകുന്നത് നല്ലതാണ്. അതുപോലെതന്നെ, നല്ലതു പോലെ കഴുകി വൃത്തിയാക്കിയ വെള്ള മണലാണ് അക്വേറിയത്തിനുള്ളില്‍ വിരിക്കാന്‍ കൂടുതല്‍ അനുയോജ്യം. മണല്‍ വിരിക്കുമ്പോള്‍ മുന്‍ വശത്തേക്ക് ചെരിവ് നല്‍കുക. ഇത് അക്വേറിയത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുക മാത്രമല്ല അക്വേറിയത്തിനുള്ളിലെ അഴുക്ക് നീക്കാനും സഹായിക്കുന്നു.

വെള്ളം ഒഴിക്കുമ്പോള്‍

അഴുക്കില്ലാത്ത വെള്ളമാണ് അക്വേറിയത്തിനുള്ളില്‍ ഒഴിക്കാന്‍ ഏറ്റവും യോജിച്ചത്. സാധാരണ നാം ഉപയോഗിക്കുന്ന പൈപ്പ് വെള്ളത്തില്‍ ക്ലോറിന്‍ കലര്‍ന്നിരിക്കും. അതിനാല്‍ മഴ വെള്ളം ശേഖരിച്ച് അത് ടാങ്കിനുള്ളില്‍ നിറയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം, പൈപ്പ് വെള്ളം ഒരു പാത്രത്തില്‍ പിടിച്ചുവച്ച് രണ്ട് മൂന്ന് ദിവസം തുറന്നുവച്ചാല്‍ വെള്ളത്തിലെ ക്ലോറിന്‍ ഒഴിവാക്കുവാന്‍ സാധിക്കും. അതുമാത്രമല്ല, അക്വേറിയത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ മണല്‍ ഇളകാതിരിക്കാന്‍ ഒരു പാത്രം മണലിനു മുകളില്‍ വെച്ചതിന് ശേഷം മാത്രം വെള്ളം അതില്‍ ഒഴിക്കുക.

ഭക്ഷണം ഒരുനേരം മാത്രം

സാധാരണയായി ഒക്സിജന്‍ നിറച്ച പോളിത്തീന്‍ കവറുകളിലാണ് മത്സ്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇങ്ങനെ വാങ്ങിക്കൊണ്ട് വരുന്ന കവര്‍ അരമണിക്കൂര്‍ വെള്ളത്തില്‍ ഇറക്കിവെച്ചതിന് ശേഷം മാത്രമേ മത്സ്യങ്ങളെ വെള്ളത്തിലേക്ക് വിടാവൂ. അല്ലെങ്കില്‍ താപനിലയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസം കൊണ്ട് മത്സ്യങ്ങള്‍ ചത്തുപോകാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല, ചെടികള്‍ വെയ്ക്കാനും അലങ്കാര വസ്തുക്കള്‍ വെയ്ക്കാനും വെള്ളത്തില്‍ കൈ ഇടുന്നതിന് മുമ്പ് കൈ നല്ലതു പോലെ കഴുകി വൃത്തിയാക്കിയിരിക്കണം. മത്സ്യങ്ങള്‍ക്ക് ദിവസത്തില്‍ ഒരു തവണ മാത്രമേ ഭക്ഷണം കൊടുക്കാവൂ. രാവിലെ മാത്രം ഭക്ഷണം കൊടുക്കുന്നതാണ് നല്ലത്. അവയുടെ ശരീരഭാഗത്തിന്റെ 13 ശതമാനം വരെ തീറ്റ കൊടുത്താല്‍ മതിയാകും. കൂടുതല്‍ ഭക്ഷണം കൊടുത്താല്‍ മിച്ചം വരുന്ന തീറ്റ വെള്ളം മലിനമാക്കുവാന്‍ ഇടയാക്കും.

വെള്ളം ഇടയ്ക്കിടെ മാറ്റേണ്ട

ഇനി ശ്രദ്ധിക്കേണ്ട കാര്യം അക്വേറിയത്തിലെ വെള്ളം ഇടയ്ക്കിടെ മാറ്റുന്നത് നന്നല്ല എന്ന തിരിച്ചറിവാണ്. മൂന്ന് മുതല്‍ ആറു ദിവസം വരെ വെള്ളം മാറ്റേണ്ടതില്ല. മാത്രമല്ല ആഴ്ചയില്‍ ഒരിക്കല്‍ മാത്രം അക്വേറിയം വൃത്തിയാക്കിയാല്‍ മതിയാവും. ടാങ്കിന്റെ ഉള്‍വശം സ്പോഞ്ചു കൊണ്ട് വൃത്തിയാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഗ്ലാസില്‍ പോറല്‍ വീഴാന്‍ സാധ്യതയുണ്ട്.

Content Highlights: How to Maintain an Aquarium

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പാറ്റകള്‍ക്കെതിരേ ഗുളികയും സ്‌പ്രേയും ഫലിക്കുന്നില്ലേ? ഈ വഴികള്‍ പരീക്ഷിക്കാം

Jul 4, 2019


mathrubhumi

2 min

പല്ലികളെ തുരത്താന്‍ ചില പൊടിക്കൈകള്‍

Jun 16, 2017