ഇകോളിയും സാല്‍മൊണല്ലയുമടക്കമുള്ള ബാക്റ്റീരിയകളുടെ പ്രധാന ആവാസസ്ഥലമാണ് ഭക്ഷണാവശിഷ്ടങ്ങളും കരിയുമൊക്കെ പുരണ്ട് എപ്പോഴും സോപ്പുപാത്രത്തില്‍ നനഞ്ഞ് കുതിര്‍ന്ന് കിടക്കുന്ന സ്പോഞ്ചുകള്‍.
വൃത്തിയാക്കാനുദ്ദേശിച്ച് പാത്രങ്ങളും മറ്റും അവ ഉപയോഗിച്ച് കഴുകുമ്പോള്‍ പാത്രങ്ങള്‍ കൂടുതല്‍ വൃത്തികേടാകുകയാണ് ചെയ്യുന്നത്. കണ്ടാല്‍ വൃത്തി തോന്നുമെങ്കിലും രോഗകാരികളായ സൂക്ഷ്മജീവികളെ പാത്രങ്ങളിലേക്ക് കൂടി പരത്തുകയാണ് ഈ കഴുകലിലൂടെ.
ഉപയോഗത്തിന് മുമ്പും ശേഷവും ഇത്തരം സ്പോഞ്ചുകള്‍ ബ്ലീച്ചും വെള്ളവുമുപയോഗിച്ച് കഴുകണം. ഉപയോഗം കഴിഞ്ഞാല്‍ കഴുകി ഉണക്കി സൂക്ഷിക്കുകയും വേണം. അപ്പോള്‍ അണുക്കള്‍ നശിച്ചുപൊയ്‌ക്കോളും.
പാത്രവും മറ്റും കഴുകിയ ശേഷം ഡിഷ് വാഷ് ഇട്ടുവെച്ച പാത്രത്തില്‍ തന്നെ നനഞ്ഞുകുതിര്‍ന്ന അവസ്ഥയില്‍ സ്പോഞ്ചുകള്‍ സൂക്ഷിക്കുന്ന പതിവ് അവസാനിപ്പിക്കണം. പാത്രം കഴുകുന്ന സോപ്പും ഉണക്കി സൂക്ഷിക്കണം.
Content Highlights: How to Clean and Care your Kitchen Sponge
Share this Article