അടുക്കളയില്‍ നിന്ന് ഈച്ചയെയും കൊതുകിനെയും തുരത്താന്‍ ചില എളുപ്പവഴികള്‍


കൊതുകിനെയും ഈച്ചയെയും വീട്ടില്‍ നിന്നകറ്റിയാല്‍ മഴക്കാലം രോഗമില്ലാ കാലമാക്കാം

ഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. മഴയെത്തുന്നതോടെ ഈച്ചയും കൊതുകും പരത്തുന്ന രോഗങ്ങളും ഒപ്പമെത്തുന്നു. അതുകൊണ്ട് തന്നെ രോഗപ്രതിരോധം അടുക്കളയില്‍ നിന്നും തുടങ്ങണം. കാരണം, ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ ആണ് ഈച്ചയും കൊതുകും ഒക്കെ ആദ്യമെത്താന്‍ സാധ്യത.

തീര്‍ത്തും പ്രകൃതി ദത്ത മാര്‍ഗങ്ങളിലൂടെ തന്നെ അടുക്കളയില്‍ നിന്നും ഈച്ചയെയും കൊതുകിനെയും ഓടിയ്ക്കാം.കറുക ഇല

കറുക ഇല ചെറുതായി മുറിച്ച് അടുക്കളയില്‍ പാറ്റ വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ വിതറുക. കറുക ഇലയുടെ ഗന്ധം പാറ്റകളെ അകറ്റും

ഗ്രാമ്പു

ഓറഞ്ച് എടുത്ത് അതിന് മുകളില്‍ ഗ്രാമ്പു കുത്തിവെച്ച് അടുക്കളയുടെ പലഭാഗത്തായി വെച്ചാല്‍ കൊതുകുകള്‍ അടുക്കളയില്‍ കയറുന്നത് ഒരു പരിധി വരെ തടയാം. ഇത്തരത്തില്‍ ഒരു ഓറഞ്ച് നാലഞ്ച് ദിവസം കേടുകൂടാതെ ഇരിക്കും.

തുളസി ഇല

ഒരു വീട്ടില്‍ തുളസി ചെടി ഉണ്ടാകുന്നത് പോലും ഈച്ചകളെയും പ്രാണികളെയും തുരത്താനുള്ള ഏറ്റവും മികച്ചമാര്‍ഗമാണ്. തുളസി ഇല നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാല്‍ ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താം.

ഈച്ചകളെയും കൊതുകിനെയും തുരത്താന്‍ വിപണിയില്‍ ഇന്നു പല മരുന്നുകളും ലഭ്യമാണ്. പക്ഷേ അവ വിഷമയമാണെന്നും ആരോഗ്യത്തെ ബാധിയ്ക്കുമെന്നും തിരിച്ചറിയുക. കഴിയുന്നതും പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ഈച്ചകളെയും പ്രാണികളെയും വീട്ടില്‍ നിന്ന് അകറ്റുക.

Content Highlight: how do you get rid of mosquitoes in the house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022