ചില്ലറക്കാരനല്ല നാരങ്ങ, കറകളകറ്റാനും വീടിനെ അടിമുടി വൃത്തിയാക്കാനും മറ്റൊന്നും വേണ്ട


2 min read
Read later
Print
Share

കറകള്‍ എങ്ങനെ കളയും, ദുര്‍ഗന്ധം അകറ്റാന്‍ എന്താണ് വഴി തുടങ്ങി വീട്ടമ്മമാരുടെ പല പരാതികളും ഇല്ലാതാക്കാന്‍ നാരങ്ങ മാത്രം മതി.

രൊറ്റ നാരങ്ങ കൊണ്ട് വീട്ടിലെ പല പ്രശ്‌നങ്ങളും പമ്പ കടത്താമെന്നു കേട്ടാലോ? വിശ്വസിക്കാന്‍ കഴിയില്ലല്ലേ, പക്ഷേ സംഗതി സത്യമാണ്. കറകള്‍ എങ്ങനെ കളയും ദുര്‍ഗന്ധം അകറ്റാന്‍ എന്താണ് വഴി തുടങ്ങി വീട്ടമ്മമാരുടെ പല പരാതികളും ഇല്ലാതാക്കാന്‍ നാരങ്ങ മാത്രം മതി. മിക്ക വീടുകളിലും കണ്ടുവരുന്ന സാധാരണ ചില പ്രശ്‌നങ്ങള്‍ നാരങ്ങ കൊണ്ട് ഇല്ലാതാക്കുന്നത് എങ്ങനെയെന്നു നോക്കാം.

വായുവിനെ ശുദ്ധീകരിക്കുന്നു

വീട്ടില്‍ അതിഥികളോ മറ്റോ വരുമ്പോള്‍ പലരും എയര്‍ഫ്രഷ്നര്‍ കൊണ്ടു വീടാകെ ചുറ്റിനടക്കുന്നതു കാണാം. സത്യത്തില്‍ ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ട്. ഇവയില്‍ നിന്നു പുറത്തുവിടുന്ന കെമിക്കലുകള്‍ പലരീതിയിലും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ മികച്ച പ്രതിവിധിയാണ് നാരങ്ങ. അഞ്ചോ ആറോ ചെറുനാരങ്ങ മുറിച്ചു വച്ചതും ഒരുപിടി ഗ്രാമ്പുവും വെള്ളത്തിലേക്കു ചേര്‍ക്കുക. ഇത് വീടിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കി ശുദ്ധമായ വായു പ്രദാനം ചെയ്യുന്നു.

കറകള്‍ ഇല്ലേയില്ല

എത്ര ശ്രമിച്ചിട്ടും കറകള്‍ നീക്കം ചെയ്യാന്‍ കഴിയുന്നില്ലെന്നു പരാതിപ്പെടുന്നവരാണോ നിങ്ങള്‍? എങ്കിലിതാ നാരങ്ങ കൊണ്ടൊരു പൊടിക്കൈ. കറയായ ഭാഗത്ത് നാരങ്ങാ ജ്യൂസ് കൊണ്ട് കുതിര്‍ക്കുക. ഒരുമണിക്കൂറിനു ശേഷം നോക്കൂ കറ ഇളകിവരുന്നതു കാണാം.

പഴങ്ങള്‍ നിറം മങ്ങുന്നത്

ആപ്പിള്‍, അവക്കാഡോ തുടങ്ങിയ ചില പഴങ്ങള്‍ മുറിച്ചുവച്ചാല്‍ അല്‍പസമയത്തിനുള്ളില്‍ അതു നിറം മങ്ങുന്നതു കാണാം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ പഴത്തിനു മുകളിലേക്ക് അല്‍പം നാരങ്ങാനീര് ഒഴിച്ചാല്‍ മതിയാകും.

കട്ടിങ് ബോര്‍ഡും ക്ലീന്‍

വാങ്ങുമ്പോള്‍ വൃത്തിയായിരിക്കുന്ന പല കട്ടിങ് ബോര്‍ഡുകളുടെയും പിന്നീടുള്ള അവസ്ഥ ഒന്നു കാണേണ്ടതു തന്നെയാണ്. പച്ചക്കറികളുടെ കറയും മറ്റും പുരണ്ട് കറുത്തിരുണ്ട് കിടക്കുന്നതു കാണാം. എത്രതന്നെ തേച്ചുരച്ചാലും പോകാത്ത ഈ കറയെ ഇല്ലാതാക്കാനും നാരങ്ങ മതി. ഒരുകഷ്ണം നാരങ്ങയെടുത്ത് കട്ടിങ് ബോര്‍ഡിനു മുകളില്‍ ഉരസുക, ശേഷം ഇരുപതു മിനിറ്റോളം കുതിര്‍ന്നതിനു ശേഷം കഴുകിക്കളയുക.

വേസ്റ്റ് ബോക്സിലെ ദുര്‍ഗന്ധം

അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന ബോക്സുകള്‍ക്ക് അരികിലൂടെ പോകുമ്പോള്‍ തന്നെ ഒരു വൃത്തികെട്ട മണമായിരിക്കും. ഇതില്ലാതാക്കാന്‍ ഒരുനാരങ്ങയുടെ പകുതിയെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് ഇടുക. ദുര്‍ഗന്ധം വൈകാതെ ഇല്ലാതാകും.

മൈക്രോവേവ് ശുദ്ധമാക്കാന്‍

മൈക്രോവേവിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാനും നാരങ്ങ മികച്ചതാണ്. നാലു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കാന്‍ വെക്കുക. ഈ മിശ്രിതം മൈക്രോവേവിനുള്ളില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളെ എളുപ്പത്തില്‍ ഇളകിവരാന്‍ സഹായിക്കുന്നു.

വീട് അടിമുടി വൃത്തിയാക്കാന്‍

അരകപ്പ് ബേക്കിങ് സോഡയില്‍ സോപ്പിന്റെ മിശ്രിതം ചേര്‍ത്ത് പേസ്റ്റാക്കുക. അതിലേക്ക് അരകഷ്ണം നാരങ്ങ ചേര്‍ക്കുക. ശേഷം ബേസിനുകളും ബാത്ടബ്ബുകളും സിങ്കുകളുമൊക്കെ ഇതുപയോഗിച്ച് തുടച്ചുനോക്കൂ. എളുപ്പത്തില്‍ വൃത്തിയാവുന്നതു കാണാം.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: home cleaning tips with lemon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മഴക്കാലത്ത് പാമ്പുകളെ സൂക്ഷിക്കാം; വീട്ടില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

Oct 21, 2019


mathrubhumi

1 min

വീട്ടില്‍ നിന്നും പാറ്റയെ ഓടിക്കാം, ഈ വഴികള്‍ പരീക്ഷിക്കൂ

Dec 30, 2018


mathrubhumi

2 min

കട്ടിലില്‍ നിന്നും മൂട്ടയെ തുരത്താന്‍ ചില പൊടിക്കൈകള്‍

Aug 21, 2017