അടുക്കളയില്‍ ഈച്ചശല്യം കൂടുതലാണോ? ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ


1 min read
Read later
Print
Share

ക്ഷണസാധനങ്ങള്‍ ഒന്നു പഴകിയാലോ പറമ്പില്‍ പഴങ്ങളോ പച്ചക്കറികളോ ചീഞ്ഞുകിടന്നാലോ ഉടനെത്തും ഈച്ചശല്യം. മരുന്നുകള്‍ തളിച്ചാലും എത്ര മിനക്കെട്ടു വൃത്തിയാക്കിയാലും ചിലയിനം ഈച്ചകള്‍ സ്ഥലം കാലിയാക്കില്ല. പ്രത്യേകിച്ച് അടുക്കളകളില്‍ ഈച്ചശല്യം ഏറുന്നുവെന്നു പരാതിപ്പെടുന്നവര്‍ കുറവല്ല. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില നാടന്‍ പ്രയോഗങ്ങളിലൂടെ ഈച്ചകളെ പമ്പ കടത്താവുന്നതാണ്. അവ ഏതൊക്കെയെന്നു നോക്കാം.

കറുവാപ്പട്ടയില

കറുവാപ്പട്ടയില ചെറുതായി മുറിച്ച് അടുക്കളയില്‍ പാറ്റ വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ വിതറുക. കറുവയിലയുടെ ഗന്ധം പാറ്റകളെ അകറ്റും

ഗ്രാമ്പു

ഓറഞ്ച് എടുത്ത് അതിന് മുകളില്‍ ഗ്രാമ്പു കുത്തിവെച്ച് അടുക്കളയുടെ പലഭാഗത്തായി വെച്ചാല്‍ കൊതുകുകള്‍ അടുക്കളയില്‍ കയറുന്നത് ഒരു പരിധി വരെ തടയാം. ഇത്തരത്തില്‍ ഒരു ഓറഞ്ച് നാലഞ്ച് ദിവസം കേടുകൂടാതെ ഇരിക്കും.

തുളസിയില

തുളസിയില നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാല്‍ ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താം.

Content Highlights: tips to get rid of house flies

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram