ബ്ലീച്ചിങ് പൗഡറിനൊപ്പം ഒരുകാരണവശാലും വിനാഗിരിയോ അമോണിയയോ ഉപയോഗിക്കരുത്; ക്ലീനിങ് ടിപ്‌സ്


2 min read
Read later
Print
Share

ഒരുകാരണവശാലും മിക്‌സ് ചെയ്ത് ഉപയോഗിക്കരുതാത്ത ചില ക്ലീനിങ് ഉത്പന്നങ്ങള്‍ ഏതൊക്കെ എന്നാണ് താഴെ നല്‍കിയിരിക്കുന്നത്.

ലങ്കോലപ്പെട്ടു കിടക്കുന്ന വീട് വൃത്തിയാക്കിയാല്‍ കിട്ടുന്ന സമാധാനം ഒന്നു വേറെ തന്നെയാണ്. കൂടുതല്‍ വൃത്തിയാക്കാനായി വിപണിയില്‍ കിട്ടുന്ന ക്ലീനിങ് പ്രൊഡക്ട്‌സ് ഉപയോഗിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ചിലരാണെങ്കില്‍ ഈ ക്ലീനിങ് ഉത്പന്നങ്ങള്‍ പലതും മിക്‌സ് ചെയ്ത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഒരുകാരണവശാലും മിക്‌സ് ചെയ്ത് ഉപയോഗിക്കരുതാത്ത ചില ക്ലീനിങ് ഉത്പന്നങ്ങള്‍ ഏതൊക്കെ എന്നാണ് താഴെ നല്‍കിയിരിക്കുന്നത്.

ബ്ലീച്ചിങ് പൗഡറും വിനാഗിരിയും

കേള്‍ക്കുമ്പോള്‍ അണുക്കളെ തുരത്താന്‍ ഇത്രത്തോളം മികച്ച മിശ്രിതം വേറെയില്ലെന്നു തോന്നാം. എന്നാല്‍ ഇവ രണ്ടായിട്ടല്ലാതെ ഒരിക്കലും മിക്‌സ് ചെയ്ത് ഉപയോഗിക്കരുത് എന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടും ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന ക്ലോറിന്‍ ഗ്യാസ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ചുമയും കണ്ണിന് ചൊറിച്ചിലും തൊലിപ്പുറം പുകയുന്ന സാഹചര്യവും ഉണ്ടാക്കാം. സാധാരണ വെള്ളമല്ലാതെ മറ്റൊന്നിനും ഒപ്പം ബ്ലീച്ച് മിക്‌സ് ചെയ്ത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബ്ലീച്ചിങ് പൗഡറും അമോണിയയും

ബ്ലീച്ചിങ് പൗഡറും അമോണിയയും ഒരുകാരണവശാലും ചേര്‍ത്ത് ഉപയോഗിക്കരുത്. ഇവ ചേര്‍ക്കുമ്പോഴുണ്ടാകുന്ന ക്ലോറാമൈന്‍ എന്ന ഗ്യാസ് ബ്ലീച്ചും വിനാഗിരിയും ചേര്‍ക്കുമ്പോഴുണ്ടാകുന്ന അതേ അവസ്ഥകള്‍ സൃഷ്ടിക്കും. ശ്വാസതടസ്സവും നെഞ്ചുവേദനയും വരെ വരാനിടയുണ്ട്. ഗ്ലാസും ജനലുകളുമൊക്കെ വൃത്തിയാക്കുന്ന ഉത്പന്നങ്ങള്‍ പലതിലും അമോണിയ അടങ്ങിയിട്ടുണ്ട്, അതിനാല്‍ അമോണിയയ്‌ക്കൊപ്പം ഒരിക്കലും ബ്ലീച്ച് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബേക്കിങ് സോഡയും വിനാഗിരിയും

ബേക്കിങ് സോഡയും വിനാഗിരിയും വീടിന്റെ പല ഭാഗങ്ങളും വൃത്തിയാക്കുന്നതില്‍ മുമ്പിലാണ്. എന്നാല്‍ ഇവ രണ്ടും ചേര്‍ക്കുമ്പോള്‍ സോഡിയം അസിറ്റേറ്റ് രൂപപ്പെടും. വെള്ളം പോലെ കാണപ്പെടുമെങ്കിലും വിനാഗിരി ബേക്കിങ് സോഡയെ നുരഞ്ഞുപൊങ്ങാന്‍ കാരണമാകുന്നു. തീരെ വായുസഞ്ചാരമില്ലാത്ത അടഞ്ഞ കുപ്പിയിലാണ് വെക്കുന്നതെങ്കില്‍ ഈ മിശ്രിതം പൊട്ടിത്തെറിക്കാന്‍ വരെ കാരണമാകും.

ഹൈഡ്രജന്‍ പെറോക്‌സൈഡും വിനാഗിരിയും

ഹൈഡ്രജന്‍ പെറോക്‌സൈഡോ വിനാഗിരിയോ ഉപയോഗിച്ച് കൗണ്ടര്‍ടോപ്പും പഴങ്ങളുമൊക്കെ വൃത്തിയാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇവ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പെറാസെറ്റിക് ആസിഡ് വിഷത്തിന് തുല്ല്യമാണ്. ഇതുമൂലം ത്വക്കിനും കണ്ണിനും ശ്വാസകോശത്തിനും അസ്വസ്ഥത അനുഭവപ്പെടാം.

Content Highlights: Cleaning Products You Should Never Mix

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കണ്ണാടി താഴെവീണു പൊട്ടിയാല്‍ നിര്‍ഭാഗ്യമോ? 'ശാസ്ത്രീയ' വശങ്ങള്‍

Dec 23, 2018


mathrubhumi

2 min

ചിതലിനെ തുരത്താന്‍ ചില പൊടിക്കൈകള്‍

Aug 30, 2017