ബാല്‍ക്കണിയില്‍ തയ്യാറാക്കാം കിടിലന്‍ പച്ചക്കറിത്തോട്ടം


1 min read
Read later
Print
Share

ഫ്‌ളാറ്റുകളുടെയും അപ്പാര്‍ട്‌മെന്റുകളുടെയും ബാല്‍ക്കണിയില്‍ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ടാക്കാനുള്ള വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.

വീടു വിട്ട് ഫ്‌ളാറ്റിലേക്കു ചേക്കേറിയെന്നു കരുതി പൂന്തോട്ടവും പച്ചക്കറിയുമൊക്കെ എവിടെ നട്ടുപിടിപ്പിക്കുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട. ബാല്‍ക്കണിയില്‍ കിടിലന്‍ പച്ചക്കറിത്തോട്ടമുണ്ടാക്കാം. ഫ്‌ളാറ്റുകളുടെയും അപ്പാര്‍ട്‌മെന്റുകളുടെയും ബാല്‍ക്കണിയില്‍ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ടാക്കാനുള്ള വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.

സ്ഥലം കണ്ടെത്തുക

നിങ്ങളുടെ താമസ സ്ഥലത്ത് എവിടെയാണ് കൃഷി ചെയ്യാന്‍ അനുയോജ്യമെന്ന് ആദ്യം കണ്ടെത്തുക. ബാല്‍ക്കണി, ടെറസിന്റെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം.

എന്ത് കൃഷി ചെയ്യണം?

ബാല്‍ക്കണിയില്‍ എന്തും കൃഷിചെയ്യാമെന്ന് കരുതരുത്. വാഴയും തെങ്ങുമൊന്നും ബാല്‍ക്കണിയില്‍ കൃഷിചെയ്യാന്‍ കഴിയില്ല. അധികം പൊക്കം വയ്ക്കാത്തവ കൃഷിചെയ്യുന്നതാണ് നല്ലത്. ചീര, തക്കാളി, മുളക്, വെണ്ട, വഴുതിന, പയര്‍, തുടങ്ങിയവ ബാല്‍ക്കണി കൃഷിയ്ക്ക് അനുയോജ്യമാണ്.

എങ്ങനെ കൃഷി ചെയ്യും?

കൃഷിചെയ്യാനായി, മണ്‍ചട്ടികള്‍, ഗ്രോ ബാഗുകള്‍, പ്ലാസിറ്റ് കുപ്പികള്‍, ഇവയൊക്കെ ഉപയോഗിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് കുപ്പികളുടെ മധ്യഭാഗത്ത് വിടവുണ്ടാക്കി ഇവിടെ മണ്ണ് നിറച്ച് കൃഷിചെയ്യാവുന്നതാണ്.

സ്ഥല പരിമിതി എങ്ങനെ മറികടക്കാം

ബാല്‍ക്കണിയിലെയും ടെറസിലെയും സ്ഥലപരിമിതി മറികടക്കാന്‍ ധാരാളം വഴികളുണ്ട്. ചെടിച്ചട്ടികള്‍ നിലത്തുവയ്ക്കുന്നതിന് പകരം പ്രത്യേകം സ്റ്റാന്റ് ഉണ്ടാക്കി അതില്‍ വച്ചാല്‍ ധാരാളം സ്ഥലം ലാഭിക്കാമെന്നു മാത്രമല്ല ധാരാളം സാധനങ്ങള്‍ കൃഷി ചെയ്യുകയും ചെയ്യാം.

വളവും വെള്ളവും

ബാല്‍ക്കണിയില്‍ കൃഷി ചെയ്യുമ്പോള്‍ കൃത്യമായി ജലസേചനം നടത്താന്‍ മറക്കരുത്. ടെറസിനു മുകളിലാണെങ്കില്‍ വാട്ടര്‍ ടാങ്ക് സമീപത്ത് വയ്ക്കാവുന്നതാണ്. വെയില്‍ അധികമാണെന്നു കണ്ടാല്‍ തണലിനായി ഷേഡ് നെറ്റ് ഇടാം. ബാല്‍ക്കണിയില്‍ കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് ആവശ്യത്തിന് വെയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രാസവളം ഉപയോഗിക്കാതെ ജൈവ വളപ്രയോഗം നടത്താന്‍ ശ്രദ്ധിക്കണം. കിടപ്പുമുറിയും മറ്റും സമീപത്തായതിനാല്‍ കൃഷികള്‍ക്ക് രാസവളം ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പോലും ദോഷകരമായി ബാധിക്കും.

Content Highlights: balcony farming tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

വീട് പെയിന്റ് ചെയ്യും മുന്‍പ് ഇതൊക്കെ അറിഞ്ഞിരിക്കണം.

Oct 13, 2017


mathrubhumi

2 min

ചിതലിനെ തുരത്താന്‍ ചില പൊടിക്കൈകള്‍

Aug 30, 2017


mathrubhumi

2 min

കട്ടിലില്‍ നിന്നും മൂട്ടയെ തുരത്താന്‍ ചില പൊടിക്കൈകള്‍

Aug 21, 2017