'ഓള്‍ഡ് ചാമിങ്' ലുക്കില്‍ പുതിയ വീട്, ഗൃഹപ്രവേശം ഉടനെയെന്ന് താപ്‌സി പന്നു


1 min read
Read later
Print
Share

വീട് 90 കളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണെന്നും താരം കുറിക്കുന്നു.

instagram.com|taapsee

കൊറോണക്കാലത്തെ പ്രതിസന്ധികൾ കടന്ന് പുതിയ വീട്ടിലേക്ക് താമസമാക്കുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം താപ്സി പന്നു. ഷൂട്ടുകളുടെ തിരക്കുകളിലും ആരാധകരോട് ഇൻസ്റ്റഗ്രാമിലൂടെ തന്റെ പുതിയ വീടിനെ പറ്റി പങ്കുവയ്ക്കുകയാണ് താപ്സി.

വ്യാഴാഴ്ചയാണ് ഗൃഹപ്രവേശത്തിന് റെഡിയായി എന്ന വിവരം താരം ഇൻസ്റ്റഗ്രാമിലൂടെ അനൗൺസ് ചെയ്തത്. 'പ്രതിസന്ധികൾ നിറഞ്ഞ 2020 കടന്ന് അവസാനം ഈ അപ്പാർട്ട്മെന്റ് റെഡിയായിരിക്കുന്നു. ഒടുവിൽ #PannuPind ഗൃഹപ്രവേശത്തിന് തയ്യാറായിരിക്കുന്നു. ഇനി എന്റെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റ് ഒന്നു കൂടി പരിശോധിക്കണം. കാരണം വിരുന്നുകാരെ ഞെട്ടിക്കാനുള്ളതാണ്..' എന്ന കാപ്ഷനോടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. #HomeIsHappiness #BeautifulHouse #BeautifulSound #Soundbar #SoundCheck” ഹാഷ്ടാഗുകളോടെയാണ് പോസ്റ്റ്.

വീടിനുള്ളിൽ നിൽക്കുന്ന സ്വന്തം ചിത്രങ്ങൾക്കൊപ്പമാണ് താപ്സി പുതിയ വീടിനെ പറ്റിയുള്ള സൂചനകൾ നൽകുന്നത്. വീട് 90 കളെ ഓർമ്മപ്പെടുത്തുന്ന വിധമാണെന്നും താരം കുറിക്കുന്നു. ഓൾഡ് ചാമിങ്ങ് ലുക്കുള്ള വീടിന്റെ ഡിസൈനർ സഹോദരൻ ഷാഗുൻ പന്നുവാണെന്നും താപ്സി പറയുന്നു.

Content Highlights:Taapsee Pannu takes us inside her new house

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
home

2 min

സ്‌പേസ് ഷിപ്പല്ല, നാലാള്‍ക്ക് താമസിക്കാവുന്ന അടിപൊളി വീടാണ്

Jun 16, 2020


mathrubhumi

2 min

മഴക്കാലത്ത് പാമ്പുകളെ സൂക്ഷിക്കാം; വീട്ടില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

Oct 21, 2019


mathrubhumi

3 min

ഒരു കഷ്ണംമരംപോലും പാഴാക്കില്ല, ഫര്‍ണിച്ചര്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ഗ്രാമം

Sep 15, 2019