ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഹാരി രാജകുമാരനും ഭാര്യാ മേഗന്‍ മാര്‍ക്കിളും കുഞ്ഞു അതിഥിയെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയായി കെനിങ്ടണ്‍ പാലസ് വിട്ട് വിന്‍ഡ്സര്‍ കാസിലിലെ ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് താമസം മാറ്റിയത്. ഹാരിയുടെയും മേഗന്റെയും അല്‍വാസിയാവാന്‍ ആരാധകര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഫ്രോഗ്മോര്‍ കൊട്ടാരത്തിന് അടുത്തുള്ള ഒരു വീടാണ് വില്‍പനയ്ക്ക് ഇട്ടിരിക്കുന്നത്.
ആരാധന മാത്രം പോരാ, കീശ നിറയെ കാശുമുണ്ടെങ്കിലേ വീട് സ്വന്തമാക്കാനാവൂ. 1.4 മില്യണ്‍ ഡോളര്‍ അഥവാ ഒന്‍പതു കോടി എഴുപത്തിയാറു ലക്ഷം രൂപയാണ് വീടിന്റെ വില. മൂന്ന് നിലയോടു കൂടിയ വീട്ടില്‍ ലിവിങ് റൂം, ഡൈനിങ് റൂം, അടുക്കള എന്നിവയാണ് താഴത്തെ നിലയില്‍ ഉള്ളത്. അടുക്കളയില്‍ നിന്ന് നേരിട്ട് വീട്ടുമുറ്റത്തിലേക്കും ഗ്യാരേജിലേക്കും കടക്കാം.
താഴത്തെ നിലയില്‍ ഒരു മാസ്റ്റര്‍ ബെഡ്റൂമും അതിനോട് ചേര്‍ന്നു മറ്റൊരു ബെഡ്റൂമും ഒരു റിസപ്ഷന്‍ മുറിയും ഉണ്ട്. മുകളിലത്തെ നിലയില്‍രണ്ടു ബെഡ്‌റൂമുകള്‍ കൂടിയുണ്ട്. നവീകരിക്കാന്‍ പറ്റുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം.
കെനിങ്ടണ്‍ പാലസിലെ ഗ്രൗണ്ട് ഫ്‌ളോറിലെ കോട്ടേജിലാണ് ഹാരിയും മേഗനും മുമ്പു താമസിച്ചിരുന്നത്. പത്തോളം ബെഡ്‌റൂമുകളും കുഞ്ഞിനായുള്ള നഴ്‌സറിയും ജിമ്മും സ്പായും യോഗാ സ്റ്റുഡിയോയും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളും ഫ്രോഗ്‌മോറിലുണ്ട്. കെനിങ്ടണിലെ നോട്ടിങാം കോട്ടേജില്‍ രണ്ടു ബെഡ്‌റൂമുകളും രണ്ടു റിസപ്ഷന്‍ റൂമുകളും ഒരു ബാത്‌റൂമും ചെറിയ ഗാര്‍ഡനുമുള്‍പ്പെടെ 1324 ചതുരശ്രയടിയുള്ള കോട്ടേജിലാണ് ഇരുവരും താമസിച്ചിരുന്നത്.
മുന്നൂറോളം വര്‍ഷത്തെ പഴക്കമുണ്ട് ഫ്രോഗ് മോര്‍ ഹൗസിന്. രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും പ്രൈവറ്റ്-ഒഫീഷ്യല്‍ ഒത്തുചേരലുകള്‍ക്ക് വേദിയാകുന്നയിടമായിരുന്നു ഇത്.
Content Highlights: You Could Be Prince Harry and Meghan Markle’s Neighbor