Photos: instagram.com|filmyantizone
ബോളിവുഡ് താരങ്ങൾ രാജ്കുമാർ റാവുവിന്റെയും പത്രലേഖയുടെയും വിവാഹ വാർത്തകളാണ് സമൂഹിക മാധ്യമങ്ങളിൽ നിറയെ. അധികം വൈകാതെ മറ്റൊരു താരവിവാഹത്തിന് കൂടി ബിടൗൺ സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നടൻ വിക്കി കൗശലും നടി കത്രീന കൈഫുമാണ് ഉടൻ വിവാഹിതരാകാൻ പോകുന്നതെന്നാണ് കേൾക്കുന്നത്. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി വിക്കി മുംബൈയിൽ പുതിയൊരു അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നാണ് വിവരം.
മുംബൈയിലെ ജുഹുവിൽ അഞ്ചുവർഷത്തേക്കാണ് വിക്കി അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. അൾട്രാ ലക്ഷുറിയസ് ബിൽഡിങ്ങിലെ എട്ടാമത്തെ നിലയിലാണ് അപ്പാർട്മെന്റ്.
കാഴ്ചയിലെ ലക്ഷുറി മാത്രമല്ല വാടകയിനത്തിലും വലിയൊരു തുകയാണ് വിക്കി അപ്പാർട്മെന്റിനായി മുടക്കുന്നത്. എട്ടുലക്ഷം രൂപയാണ് അപ്പാർട്മെന്റിന്റെ വാടക. ആദ്യ മുപ്പത്തിയാറു മാസത്തേക്ക് എട്ടുലക്ഷവും പിന്നീടുള്ള പന്ത്രണ്ടു മാസത്തേക്ക് 8.40 ലക്ഷം രൂപയാണ് വാടക.
ഡിസംബറലാണ് വിക്കി-കത്രീന വിവാഹം എന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നു.
കുട്ടിക്കാലത്ത് ജനിച്ചു വളർന്ന വീടിനെക്കുറിച്ച് അടുത്തിടെ വിക്കി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം അടുക്കളയോ ബാത്റൂമോ ഇല്ലാത്ത ഒരു ഒറ്റമുറി വീട്ടിലായിരുന്നു ജനിച്ചത്. പിന്നീടങ്ങോട് പടിപടിയായാണ് ഓരോന്നും നേടിയതെന്നും താരം പറഞ്ഞിരുന്നു.
Content Highlights: vicky kaushal katrina kaif home, vicky kaushal katrina kaif latest news, vicky kaushal katrina kaif marriage, bollywood celebrity homes