സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയും മാതാവ് നസീമയും ആണ് ഈ വീട്ടിലെ താമസക്കാര്‍
സാനിയ ഹൈദരാബാദുകാരിയാണെന്ന് അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ മുംബൈ നിവാസികളായിരുന്ന സാനിയയുടെ കുടുബം, സാനിയ ജനിച്ച ഉടനെ ഹൈദരാബാദില്‍ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു.
ഈ വീട്ടിലാണ് സാനിയ കളിച്ച് ലോകത്തോളം വളര്‍ന്നത്. വിവാഹ ശേഷം ഭര്‍ത്താവ് ശുഹൈബ് മാലിക്കിനോടൊത്ത് ദുബായില്‍ താമസമാക്കിയെങ്കിലും ഹൈദരാബാദിലെ മഞ്ഞചുവരുകളുള്ള ഇരുനിലവീട് സാനിയയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഫാഷന്‍ പ്രേമിയായ സാനിയയുടെ ജോഡിയോളം വരുന്ന ഷൂകളുടെ ശേഖരം വയ്ക്കാന്‍ വീട്ടില്‍ പ്രത്യേക സ്ഥലം തന്നെ ക്രമീകരിച്ചിട്ടുണ്ട്. അതു പോലെ സാനിയയ്ക്ക് ലഭിച്ച ട്രോഫികള്‍ സൂക്ഷിച്ച് വയ്ക്കാനും വീട്ടില്‍ പ്രത്യേക ഇടം ക്രമീകരിച്ചിട്ടുണ്ട്. പഴയ ശൈലിയില്‍ നിര്‍മിച്ചതാണ് സാനിയയുടെ കുടുംബ വീട്.
വീടിന്റെ ഇന്റീരിയറും അതിനാല്‍ തന്നെ പരമ്പരാഗത ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. മരത്തിന്റെ ഫര്‍ണിച്ചറുകളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.