വിവാഹശേഷം പ്രിയങ്കയ്‌ക്കൊപ്പം താമസിക്കാന്‍ കോടികളുടെ വീട് വാങ്ങി നിക്ക്


1 min read
Read later
Print
Share

ബെവെര്‍ലി ഹില്‍സില്‍ 6.5 മില്യണ്‍ ഡോളര്‍ മുടക്കിയാണ് നിക്ക് പുതിയ വീട് സ്വന്തമാക്കിയത്

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി അധികനാളുകളില്ല. താരസുന്ദരി പ്രിയങ്ക ചോപ്രയും കാമുകനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോനാസും ഡിസംബര്‍ രണ്ടിനാണ് വിവാഹിതരാകുന്നത്. വിവാഹശേഷം നവദമ്പതികള്‍ എവിടെയാകും താമസിക്കുന്നതെന്നാണ് ആരാധകരുടെ സംശയം.

നിക്കിന്റെ ജന്മസ്ഥലമായ ടെക്‌സാസിലാകുമോ അതോ പ്രിയങ്കയുടെ സ്വദേശമായ മുംബൈയിലാകുമോ എന്ന സംശയമാണ് പലര്‍ക്കും. എന്നാല്‍ ഇതു രണ്ടുമല്ല വിവാഹശേഷം പുതുജീവിതം ആരംഭിക്കാനായി ലോസ്ആഞ്ചലസില്‍ പുതിയൊരു വീടു തന്നെ സ്വന്തമാക്കിയിരിക്കുകയാണ് നിക്ക്.

ബെവെര്‍ലി ഹില്‍സില്‍ 6.5 മില്യണ്‍ ഡോളര്‍ മുടക്കിയാണ് നിക്ക് പുതിയ വീട് സ്വന്തമാക്കിയത്, അതായത് ഇന്ത്യന്‍ രൂപ ഏകദേശം നാല്‍പത്തിയേഴുകോടി അമ്പത്തിയഞ്ചു ലക്ഷം വരും.

4129 ചതുരശ്രയടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട്ടില്‍ നാലു ബെഡ്‌റൂമുകളും നാല് ബാത്‌റൂമുകളുമാണ് ഉള്ളത്. മനോഹരമായൊരു സ്വിമ്മിങ് പൂള്‍ വീടിന്റെ പ്രധാന ആകര്‍ഷണമാണ്. മോഡേണ്‍ ടച്ചോടു കൂടി ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലാണ് വീട്‌ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഉയരം കൂടിയ ചുവരുകളും പൊക്കത്തിലുള്ള ജനലുകളും വീട്ടിലേക്കുള്ള വെളിച്ചവും വായുവും കൂട്ടുന്നു. വുഡന്‍ ഫ്‌ളോറുകളും ഫര്‍ണിച്ചറുകളുമാണ് വീട്ടില്‍ നിറയെ കാണുന്നത്.

ലിവിങ് ഏരിയയ്ക്കും മാസ്റ്റര്‍ ബെഡ്‌റൂമിനും കോര്‍ട്ട് യാഡിനും ഇടയ്ക്കുള്ള സ്ലൈഡിങ് ഗ്ലാസ് വാളിലൂടെ പ്രകൃതി സുന്ദരമായ കാഴ്ച്ചകള്‍ കാണാം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനാണ് പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഡിസംബര്‍ രണ്ടിന് ജോഥ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: priyanka chopra nick jonas new home in beverly hills

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram