ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡിന്റെയും പ്രിയതാരമാണ്. ക്വാണ്ടികോ എന്ന സീരീസിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച താരം ഹോംടൗണ്‍ വിട്ട് ന്യൂയോര്‍ക്കില്‍ സ്ഥിരതാമസം ആക്കുവാന്‍ പോവുകയാണോ എന്നാണ് ആരാധകരുടെ സംശയം. അടുത്തിടെ താരത്തിന്റെ ന്യൂയോര്‍ക്കിലെ മനോഹരമായ വീടിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഈ സംശയം ഇരട്ടിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ക്വാണ്ടിക്കോയില്‍ അഭിനയിക്കുന്ന സമയത്ത് ന്യൂയോര്‍ക്കിലെ ഫോര്‍ സീസണ്‍സ് പ്രൈവറ്റ് റെസിഡന്‍സിലെ 30 പാര്‍ക്ക് പ്ലേസിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. 82 നിലകളുള്ള ഫോര്‍ സീസണില്‍ രണ്ട് ബെഡ്‌റൂം അപാര്‍ട്‌മെന്റിന് മുപ്പതു കോടിയും മൂന്ന് ബെഡ്‌റൂം അടങ്ങിയ പെന്റ്ഹൗസിന് ഇരുനൂറു കോടിയുമാണ് വില. ഇവിടെയാണ് താരം അപാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.
അപാര്‍ട്‌മെന്റിന്റെ പുറമെ നിന്നുള്ള ചിത്രവും ലോബി ഏരിയയും ലിവിങ് ഏരിയയും ബാത്‌റൂമും ഡൈനിങ് ഏരിയയുമൊക്കെ ചിത്രത്തിലുണ്ട്. ഫാഷന്‍, സിനിമ തുടങ്ങിയ മേഖലകളിലെല്ലാം വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന പ്രിയങ്ക അപാര്‍ട്‌മെന്റിലെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ കാര്യത്തിലും ക്ലാസ് ആണെന്ന് വ്യക്തമാക്കുന്നതാണ് ഫോട്ടോകള്‍.
അതിനിടെ ഗായകന്‍ നിക്ക് ജോനാസുമായുള്ള പ്രിയങ്കയുടെ പ്രണയവുമായി ന്യൂയോര്‍ക്കിലെ അപാര്‍ട്‌മെന്റിനെ കൂട്ടിച്ചേര്‍ത്തു സംസാരിക്കുന്നവരും കുറവല്ല. നിക്കുമായുള്ള വിവാഹത്തോടെ ന്യൂയോര്‍ക്കില്‍ തന്നെ സെറ്റില്‍ ചെയ്യാനാണോ താരം അവിടെ അപാര്‍ട്‌മെന്റ് സ്വന്തമാക്കിയതെന്നും പറച്ചിലുണ്ട്.
Content highlights: priyanka chopra new york apartment