വസന്തകാലത്തോട് അനുബന്ധിച്ചായിരിക്കും ഇരുവരുടെയും വിവാഹം
മേഗന്‍ മര്‍ക്കല്‍ താമസിച്ച ആഡംബര വീട് വില്‍ക്കുന്നു. കാമുകനായ ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് വീട് വില്‍ക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും കൊട്ടാരത്തോട് ചേര്‍ന്ന നോട്ടിങ്ഹാം കോട്ടേജിലായിരിക്കും താമസിയ്ക്കുന്നത്.
ലോസ് ആഞ്ചല്‍സില്‍ ജനിച്ച മേഗന്‍ സിനിമ അഭിനയവുമായി ബന്ധപ്പെട്ട് കാനഡയിലെ ടൊരന്റോയിലാണ് താമസം. ബ്രിട്ടനില്‍ നിന്ന് മാസത്തില്‍ രണ്ട് തവണ മേഗനെ സന്ദര്‍ശിക്കാനായി ഹാരി ഇവിടെ എത്തുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേഗന്‍ വാടകയ്ക്ക് എടുത്തതാണ് ഈ വീട്
മൂന്ന് കോടിമുതല്‍ ആറ് കോടിവരെയാണ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ വീടിന് പ്രതീക്ഷിക്കുന്ന തുക. മൂന്ന് ബെഡ്‌റൂം, രണ്ട് ബാത്ത് റൂം, സിനിമാ റൂം, വിശാലമായ അടുക്കള എന്നിവയാണ് വീട്ടിലുള്ളത്. ഗ്രേ നിറത്തിലാണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ഫര്‍ണിച്ചര്‍ അടക്കമുള്ളവ മേഗനാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍
വിവാഹശേഷം കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ഏറ്റവും ചെറിയ കോട്ടേജിലായിരിക്കും ഇരുവരും താമസിയ്ക്കുക. രണ്ട് മുറികള്‍ മാത്രമുള്ള കോട്ടേജില്‍ എസി ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങളൊന്നുമില്ല. മേഗന്റെ താല്‍പര്യപ്രകാരമാണ് ഈ വീട് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍