ആധുനികതയും പാരമ്പര്യവും കോര്‍ത്തിണക്കിയ ആഡംബര വസതി; ഹാര്‍ദിക് പാണ്ഡ്യയുടെ സ്വപ്‌ന വീട്


1 min read
Read later
Print
Share

ആഡംബര വസ്തുക്കളോടുള്ള പാണ്ഡ്യയുടെ പ്രിയം പണ്ടേ വാര്‍ത്തകളിലിടം നേടിയതാണ്.

ഹാർദിക് പാണ്ഡ്യയും കുടുംബവും | Photo: https:||www.instagram.com|hardikpandya93|?hl=en

ഇന്ത്യന്‍ ദേശീയ കിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്രിക്കറ്റ് താരമാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിരന്തരമായ പരിശ്രമവുമാണ് ഇന്നെത്തി നില്‍ക്കുന്ന നേട്ടത്തിനു പിന്നില്‍. അദ്ദേഹത്തിന്റെ സഹോദരന്‍ കൃണാല്‍ പാണ്ഡ്യയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമാണ്.

ആഡംബര വസ്തുക്കളോടുള്ള പാണ്ഡ്യയുടെ പ്രിയം പണ്ടേ വാര്‍ത്തകളിലിടം നേടിയതാണ്. അദ്ദേഹത്തിന്റെ സ്വപ്‌ന ഭവനം അതിനുദാഹരണമാണ്. ഗുജറാത്തിലെ വഡോദരയിലെ ദ്വീവാലിപുരയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ വീടിന്റെ വിസ്തീര്‍ണം 6000 ചതുരശ്ര അടിയാണ്.

ഡിസൈനറായ അനുരാധാ അഗര്‍വാളാണ് ഈ ആഡംബര ഭവനം ഡിസൈന്‍ ചെയ്തത്. സമകാലിക ഡിസൈനിനൊപ്പം പരമ്പരാഗതമായ ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പാണ്ഡ്യ സഹോദരന്മാരുടെ സിനിമകളോടുള്ള പ്രേമം പ്രസിദ്ധമാണ്. വീടിനുള്ളിലെ ബൃഹത്തായ തിയേറ്റര്‍ അതിന് തെളിവാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒന്നിച്ചിരുന്ന് സിനിമകള്‍ കാണാനുള്ള ആവശ്യമായ സ്ഥലം തിയേറ്ററിലുണ്ട്. തിയേറ്ററിനുള്ളില്‍ കരോക്കെ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പാട്ടുകള്‍ പാടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പാണ്ഡ്യ സഹോദരന്മാര്‍ പങ്കുവെയ്ക്കാറുണ്ട്.

Content highlights: hardik pandya 6000 sq ft penthouse in vadodara

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram