വിക്കിയും കത്രീനയും അയൽക്കാരാകുന്നു; സൂചനയുമായി അനുഷ്ക ശർമയുടെ ആശംസാപോസ്റ്റ്


1 min read
Read later
Print
Share

കത്രീനയും വിക്കിയും അനുഷ്ക-കോലി ദമ്പതികളുടെ അയൽവാസികൾ ആകാൻ പോകുന്നുവെന്ന സൂചന നൽകുന്നതാണ് ആശംസ.

അനുഷ്കയും വിരാട് കോലിയും, കത്രീനയും വിക്കി കൗശലും

ണ്ടുവർഷത്തോളം പ്രണയത്തിലായിരുന്ന കത്രീന കൈഫും വിക്കി കൗശലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ജയ്‍പുരിൽ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. ബിടൗൺ രം​ഗത്തു നിന്നുള്ള നിരവധി താരങ്ങളും ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടി അനുഷ്ക ശർമ പങ്കുവെച്ച ആശംസയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കത്രീനയും വിക്കിയും അനുഷ്ക-കോലി ദമ്പതികളുടെ അയൽവാസികൾ ആകാൻ പോകുന്നുവെന്ന സൂചന നൽകുന്നതാണ് ആശംസ.

കത്രീനയുടെ വിവാഹചിത്രം പങ്കുവെച്ചാണ് അനുഷ്ക ആശംസ കുറിച്ചത്. പരസ്പര സ്നേഹത്തോടെയും ധാരണയോടെയും ഏറെക്കാലം ഒരുമിച്ചു ജീവിക്കാനാവട്ടെ എന്നു പറഞ്ഞാണ് അനുഷ്ക ആശംസ കുറിച്ചത്. ഒടുവിൽ വിവാഹിതരായതിലുള്ള സന്തോഷം അറിയിക്കുന്നു എന്നും ഇനി പുതിയ വീട്ടിലേക്ക് മാറാമല്ലോ അതോടെ വീടുപണിയുടെ ശബ്ദം തങ്ങൾക്ക് കേൾക്കേണ്ടല്ലോ എന്നും അനുഷ്ക കുറിച്ചു. ഇതോടെയാണ് കത്രീന-വിക്കി ദമ്പതികൾ അനുഷ്ക-കോലി ദമ്പതികളുടെ അയൽക്കാരാകുന്നുവെന്ന ചർച്ച വീണ്ടും ഉയർന്നത്.

anushka

വിവാഹത്തിന് മുന്നോടിയായാണ് വിക്കി കൗശൽ മുംബൈയിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. മുംബൈയിലെ ജുഹുവിൽ അഞ്ചുവർഷത്തേക്കാണ് വിക്കി അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. കാഴ്ചയിലെ ലക്ഷുറി മാത്രമല്ല വാടകയിനത്തിലും വലിയൊരു തുകയാണ് വിക്കി അപ്പാർട്മെന്റിനായി മുടക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. എട്ടുലക്ഷം രൂപയാണ് അപ്പാർട്മെന്റിന്റെ വാടക. ആദ്യ മുപ്പത്തിയാറു മാസത്തേക്ക് എട്ടുലക്ഷവും പിന്നീടുള്ള പന്ത്രണ്ടു മാസത്തേക്ക് 8.40 ലക്ഷം രൂപയാണ് വാടക.

കുട്ടിക്കാലത്ത് ജനിച്ചു വളർന്ന വീടിനെക്കുറിച്ച് അടുത്തിടെ വിക്കി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം അടുക്കളയോ ബാത്റൂമോ ഇല്ലാത്ത ഒരു ഒറ്റമുറി വീട്ടിലായിരുന്നു ജനിച്ചത്. പിന്നീടങ്ങോട് പടിപടിയായാണ് ഓരോന്നും നേടിയതെന്നും താരം പറഞ്ഞിരുന്നു.

Content Highlights: anushka sharma confirms katrina and vicky are her neighbours katrina vicky wedding

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram