ടോളിവുഡിന്റെ സ്‌റ്റൈലിഷ് താരം അല്ലു അര്‍ജ്ജുന് ഹൈദരാബാദില്‍ ഒരുഗസ്റ്റ് ഹൗസ് ഉണ്ട്. ഗസ്റ്റൗസ് കാണുന്ന ആര്‍ക്കും ആദ്യം തോന്നുക അല്ലു അര്‍ജ്ജുനെക്കാളും ഈ വീട് സ്റ്റൈലിഷാണല്ലോയെന്നാണ്.
കണ്‍വെന്‍ഷണല്‍ രീതികളെ പൂര്‍ണമായും മറികടന്നാണ് വീടിന്റെ രൂപകല്‍പ്പന ഹാമിര്‍& ഹമീറ ഇന്റീരിയര്‍ ആണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.
മിനിമലെസ്റ്റിക്ക് ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന വീട്ടില്‍ അടുക്കള, ബാര്‍ കൗണ്ടര്‍, സ്വിമ്മിങ്ങ് പൂള്‍,ലിവിങ്ങ് റൂം തുടങ്ങിയവയെല്ലാം പ്രത്യേക രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബണ്ണിയുടെയും ഭാര്യ സ്‌നേഹയുടെയും താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു വീടിന്റെ നിര്‍മാണം.