Photos: instagram.com/akshaykumar/?hl=en
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നടൻ അക്ഷയ് കുമാർ. വീടുകൾ സ്വന്തമാക്കുന്ന കാര്യത്തിലും അക്ഷയ് ഒട്ടും പുറകിലല്ല. ഇപ്പോഴിതാ അക്ഷയ് മുംബൈയിൽ പുതിയൊരു ലാവിഷ് അപ്പാർട്മെന്റ് സ്വന്തമാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
മുംബൈയിലെ സബർബിൽ 7.8 കോടിക്കാണ് അക്ഷയ് അപ്പാർട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ ട്വിങ്കിൾ ഖന്നയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്ന ഡ്യൂപ്ലെക്സ് അപ്പാർട്മെന്റിനും ഗോവയിലെയും കാനഡയിലെയും മൗറീഷ്യസിലെയും വീടുകൾക്കു പുറമെയാണിത്.
1878 ചതുരശ്ര അടിയുടേതാണ് ഫ്ളാറ്റ് എന്നാണ് വിവരം. ജോ ലെജൻഡ് എന്ന സമുച്ചയത്തിലെ പത്തൊമ്പതാം നിലയിലാണ് താരം അപ്പാർട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. നാല് കാർ പാർക്കിങ് സ്പേസാണ് അപ്പാർട്മെന്റിലുള്ളത്.
ലിവിങ് റൂം, ഡൈനിങ് ഏരിയ, മാസ്റ്റർ ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂമുകൾ, ചിൽഡ്രൻ ബെഡ്റൂം, കിച്ചൺ, ബാത്റൂമുകൾ തുടങ്ങിയവയാണ് അപ്പാർട്മെന്റിലുള്ളത്.
മുംബൈയിലെ വീടൊരുക്കിയത് ട്വിങ്കിൾ ആണെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. വൈറ്റ് വിൻഡോ എന്ന ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിന്റെ ഉടമസ്ഥയുമാണ് ട്വിങ്കിൾ. ജുഹുവിൽ കടലിനോട് അഭിമുഖമായുള്ള ഇരുനില വീട്ടിലും നിറയെ കലയോടുള്ള ട്വിങ്കിളിന്റെ അടങ്ങാത്ത സ്‌നേഹമാണ്.
Content Highlights: akshay kumar new mumbai flat, akshay kumar properties