കൊച്ചിയില്‍ ആരംഭിച്ച ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ കൊച്ചിയില്‍ വില്ലകളും ഫ്‌ലാറ്റുകളും വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരമെന്ന് ക്രെഡായ് സിഇഒ സേതുനാഥ്. ഓഗസ്റ്റില്‍ അവധിയ്‌ക്കെത്തുന്ന എന്‍ആര്‍ഐകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേഗത്തില്‍ പ്രോപ്പര്‍ട്ടി വാങ്ങാനുള്ള അവസരമാണ് ക്രെഡായ് ഒരുക്കിയിരിക്കുന്നത്. ലോണിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട് -സേതുനാഥ് പറഞ്ഞു. വെള്ളിയാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ആരംഭിച്ച എക്‌സ്‌പോ ഞായറാഴ്ച വരെ തുടരും.