ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രസവിക്കുന്ന മേഗനു വേണ്ടി പരമ്പരാഗത ആചാരപ്രകാരമുള്ള ബേബി ഷവറും സംഘടിപ്പിക്കുന്നുണ്ട്. സെറീന വില്യംസ് ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളാണ് മേഗനു വേണ്ടി ബേബി ഷവര്‍ സംഘടിപ്പിക്കുന്നത്.
ബേബി ഷവറിനായി മേഗനും സുഹൃത്തുക്കളും തിരഞ്ഞെടുത്തിരിക്കുന്നത് ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലുകളിലൊന്നായ മാര്‍ക്ക് ഹോട്ടലാണ്. യുഎസിലെ നിലവിലുള്ള ഹോട്ടലുകളില്‍ വച്ച് ഏറ്റവും വലിയ ഹോട്ടലാണ് മാര്‍ക് പെന്റ്ഹൗസ് എന്നു വിളിക്കുന്ന ഈ ഹോട്ടല്‍. പതിനായിരം ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന ഹോട്ടലില്‍ 2500 ചതുരശ്ര അടിയിലുള്ള റൂഫ് ടോപ്പും അവിടെ തന്നെ വിശാലമായൊരു ഡൈനിങ് ഏരിയയുമുണ്ട്.
മൂന്നു കിങ് ബെഡ്‌റൂമുകളും രണ്ട് ക്വീന്‍ ബെഡ്‌റൂമുകളും പ്രൈവറ്റ് റൂഫ്‌ടോപ് ടെറസും ആറു ബാത്‌റൂമുകളും പന്ത്രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് റൂമും ലൈബ്രറി ലോഞ്ചുമാണ് ഒരു നിലയിലുള്ളത്. ബേബി ഷവറിനായി ഇളംപിങ്ക് നിറത്തിലുള്ള പൂക്കളും വര്‍ണാഭമായ അലങ്കാരങ്ങളും കൊണ്ട് ഹോട്ടല്‍ മനോഹരമാക്കും.
മേഗന്റെ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ സെലിബ്രിറ്റികളാണ് ബേബി ഷവറില്‍ പങ്കെടുക്കാനെത്തുക.
Content Highlights: Meghan Markle’s baby shower