തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ കൂട്ടായ്മയായ ക്രെഡായിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രെഡായി പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2019 ജൂലൈ 26,27,28 ദിവസങ്ങളില്‍ തിരുവനന്തപുരം ശ്രീ മൂലം ക്ലബ്ബില്‍ വച്ച് നടക്കുന്നു.
മുപ്പതില്‍പ്പരം പ്രമുഖ ബില്‍ഡേഴ്‌സ് പങ്കെടുക്കുന്ന എക്‌സ്‌പോയില്‍ നൂറില്‍ അധികം പ്രൊജക്ടുകള്‍ അണിനിരക്കും. മൂന്ന് ദിവസങ്ങളിലായി രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് പ്രദര്‍ശന സമയം.
എസ് ബി ഐയുടെയും സെറയുടെയും പങ്കാളിത്തത്തോടെ നടക്കുന്ന എക്‌സ്‌പോ, ഭവന നിര്‍മാണ രംഗത്തെ പുതിയ ആശയങ്ങളും ഏറ്റവും പുതിയ പാര്‍പ്പിട സമുച്ചയങ്ങളും അണിനിരത്തുന്നു.
എക്‌സ്‌പോയുടെ ഉദ്ഘാടനം ജൂലൈ 26-ന് പകല്‍ പത്തുമണിക്ക് നഗരസഭ മേയര്‍ അഡ്വ.വി.കെ. പ്രശാന്താണ് നിര്‍വഹിക്കുന്നത്.
Content Highlights: Credai property expo in trivandrum