ഹോട്ടലുകളിലെപ്പോലെ ആര്‍ഭാടം വേണ്ട, ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍


1 min read
Read later
Print
Share

വീട് എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, മനോഹരമായി ലാന്‍ഡ്‌സ്‌കേപ് ചെയ്താല്‍ അടിമുടി മാറും. വെറുതെയങ്ങ് ചെടികള്‍ നടുന്നതിനു പകരം വിദഗ്ധരുടെ അഭിപ്രായം കൂടി സ്വീകരിച്ച് കൃത്യമായ പ്ലാനിങ്ങോടെയാണ് പലരും ലാന്‍സ്‌കേപ്പിങ് ചെയ്യുന്നത്.

ലാന്‍ഡ്‌സ്‌കേപ്പിങ്ങിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഡിസൈന്‍, കാലാവസ്ഥയ്ക്കനുസരിച്ചും ജീവിതശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നതുമായ രീതിയിലാവണം മുറ്റമൊരുക്കേണ്ടത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമൊക്കെ കാണുന്ന വിധത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് കാഴ്ച്ചയില്‍ അതിമനോഹരമാകുമെങ്കിലും വീടിന് യോജിക്കണമെന്നില്ല.

മുറ്റത്തെ മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യുന്നത് കൂടുതല്‍ ദൃശ്യഭംഗി നല്‍കും. പ്രധാനമായും രണ്ടുവിധത്തിലാണ് ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാറുള്ളത്. അവ ഏതൊക്കെയെന്നു നോക്കാം.

ഹെവി ലാന്‍ഡ്സ്‌കേപ്പിങ്

ലാന്‍ഡ്സ്‌കേപ്പിങ് പ്രധാനമായും രണ്ടു തരത്തിലാണുള്ളത്, ഹെവി ലാന്‍ഡ്സ്‌കേപ്പിങ്, നോര്‍മല്‍ ലാന്‍ഡ്സ്‌കേപ്പിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ് വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്സ്‌കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്സ്‌കേപ്പിങ്. നിശ്ചിതകാലയളവിലുള്ള പരിചരണം, വളപ്രയോഗങ്ങള്‍, കട്ടിങ് എന്നിവയ്ക്കായി വേറെ ചെലവുകള്‍ രണ്ടുരീതിയിലും പൊതുവായി വരും.

നോര്‍മല്‍ ലാന്‍ഡ്സ്‌കേപ്പിങ്

കെട്ടിടാവശിഷ്ടങ്ങളും പാഴ് വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്സ്‌കേപ്പിങ്. കൊറിയന്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്സ്‌കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡായി നില്‍ക്കുന്നത്.

നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ അലങ്കാരത്തിനായി പുല്ലുകള്‍ക്കൊപ്പം വച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്സ്‌കേപ്പിന്റെ ഭാഗമാക്കുന്നത് വീടിന് കൂടുതല്‍ ഭംഗി നല്‍കും.

Content Highlights: landscaping tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram