വീട്ടിലെ മുറികൾ പോലെ തന്നെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വീട്ടമ്മാരെ സംബന്ധിച്ച് വീട്ടില്‍ ഏറ്റവും പ്രധാന്യം കൊടുക്കുന്ന സ്ഥലം. മനോഹരമായ അടുക്കളയാണ് വീടിനെ മറ്റെന്തിനേക്കാളും ആകര്‍ഷകമാക്കുന്നത്. വെറും അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി നിങ്ങളുടെ അടുക്കളയും സ്വപ്‌നതുല്യമാക്കാം.
1.കൃത്യമായ ഡിസൈന്‍ നല്‍കുക: കൃത്യമായ ഡിസൈനിനനുസരിച്ചാകണം അടുക്കള രൂപകല്‍പന ചെയ്യേണ്ടത്. അടുക്കളകള്‍ക്ക് ഒരു പ്രത്യേക ഡിസൈന്‍ നല്‍കാറില്ലെങ്കിലും U,L ആകൃതികളിലാണ് പൊതുവെ അടുക്കളകള്‍ കാണാറുള്ളത്. ഗ്യാസ്, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ എവിടെ വെക്കണമെന്നതും അടുക്കള ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
2.സുരക്ഷ: വീട്ടില്‍ മറ്റു ഭാഗങ്ങളേക്കാള്‍ സുരക്ഷാപ്രധാന്യം നല്‍കേണ്ട സ്ഥലമാണ് അടുക്കള. വഴുക്കല്‍ ഇല്ലാത്ത രീതിയിലുള്ള ഫ്ലോറിങ്, ഷോര്‍ട്ട് സെര്‍ക്ക്യൂട്ട് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാനായി ഇലക്ട്രിക്കല്‍ വശങ്ങളും വളരെധയികം ശ്രദ്ധിക്കേതാണ്. ഓരോ ഉപകരണങ്ങളും 6 അടി ദൂരത്തില്‍ വെക്കുന്നതാണ് ഉത്തമം. കുറച്ച് ദൂരത്തില്‍ വെക്കുന്നതിലൂടെ അടുക്കളയില്‍ സൗകര്യം ലഭിക്കുകയും ചെയ്യും.
3.സ്‌റ്റോറേജ് സ്‌പെയ്‌സ് നല്‍കുക: അടുക്കളയില്‍ ഏതൊക്കെ സാധനങ്ങള്‍ എവിടെയൊക്കെ വെക്കമമെന്ന കാര്യത്തിലും കൃത്യയുണ്ടാകേണ്ടതുണ്ട്. അടുക്കളയുടെ ഓരോ മൂലകളും സ്‌റ്റോറേജിനായി ചെറിയ ഡ്രോയറുകളും കാബിനുകളും നല്‍കാവുന്നതാണ്. വലിയ സാധനങ്ങള്‍ വെക്കുന്നതിനായി അടുക്കളയുടെ സീലിങ്ങിനോട് ചേര്‍ന്ന് വലിയ കാബിനുകള്‍ നല്‍കാം. കൂടാതെ, ചെറിയ പാത്രങ്ങള്‍, പാനുകള്‍, എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങളും സ്ലാബിനു താഴെയായി വലിപ്പുകളില്‍ സൂക്ഷിക്കാവുന്നതാണ്. പുറമെ, സാധനങ്ങള്‍ കാണുന്ന രീതി ഒഴിവാക്കാവുന്നതാണ്.
4.ലൈറ്റിങ്: എത്ര വെളിച്ചമുണ്ടായാലും പോര എന്നു തോന്നിപ്പിക്കുന്ന സ്ഥലമാണ് അടുക്കള. അതുകൊണ്ട് തന്നെ അടുക്കളയുടെ ഓരോ ഭാഗങ്ങളിലുമായി ലൈറ്റിങ് നല്‍കാവുന്നതാണ്. അടുക്കളയിലെ സീലിങ് കാബിനു താഴെയായി ചെറിയ എല്‍ ഇ ഡി ലൈറ്റുകള്‍ നല്‍കാവുന്നതാണ്. എല്‍ ഇ ഡി ലൈറ്റുകളുടെ വെളിച്ചം കൗണ്ടര്‍ടോപ്പിന്‍ പ്രതിഫലിക്കുന്നതിലൂടെ ആകര്‍ഷകമാകും.
5. ഫ്ലോറിങ്: അടുക്കളയ്ക്ക് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോള്‍ ആകര്‍ഷകവും സുരക്ഷിതവുമായ ഫ്ലോറിങ് വേണം നല്‍കാന്‍. വീട്ടുപകരണങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഫ്ലോറിങ് നല്‍കുക. മരം കൊണ്ടുള്ളതാണെങ്കില്‍ ഉത്തമം. കോണ്‍ട്രാസ്റ്റിങ് നിറങ്ങളും അടുക്കളയെ മനോഹരമാക്കുന്നു.
content highlight:Kitchen Design Tips