എത്ര വലിയ ആഡംബര വീടായാലും ശരി, ലൈറ്റിങ് കൃത്യമായില്ലെങ്കില്‍ എല്ലാം പോയി


1 min read
Read later
Print
Share

ലൈറ്റിങ്ങുകളുടെ കാര്യത്തില്‍ ഒരല്‍പം കൂടുതല്‍ കരുതല്‍ നല്‍കിയാല്‍ അകത്തളങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം പകരും.

വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ വെളിച്ചത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എത്ര ആഡംബര ഗൃഹമായാലും ശരി വേണ്ടത്ര വെളിച്ചമില്ലെങ്കില്‍ വീടിന്റെ ഭംഗിയേ ഇല്ലാതാകും. പകല്‍സമയത്തെ ഓട്ടപ്പാച്ചിലുകള്‍ക്കൊടുവില്‍ ഒന്നു സ്വസ്ഥതയോടെ ഇരിക്കണമെന്ന് ആഗ്രഹിച്ചാണ് പലരും വീട്ടില്‍ തിരിച്ചെത്തുക. അപ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതിനു പകരം ഇരുണ്ട നിറവും നെഗറ്റീവ് എനര്‍ജിയുമൊക്കെയായാലോ? ലൈറ്റിങ്ങുകളുടെ കാര്യത്തില്‍ ഒരല്‍പം കൂടുതല്‍ കരുതല്‍ നല്‍കിയാല്‍ അകത്തളങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം പകരും.

ലൈറ്റിങ്ങുകളില്‍ പ്രധാനപ്പെട്ടവയാണ് മൂഡ് ലൈറ്റിങ്ങും കളര്‍ ലൈറ്റിങ്ങുകളും. വെളിച്ചത്തിന്റെ നിറം, ഫ്രീക്വന്‍സി എന്നിവ ക്രമീകരിച്ച് ഒരു പ്രത്യേക തീം നിര്‍മിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ മൂഡ് ലൈറ്റിങ്ങ്. പല നിറത്തിലുള്ള ഷേഡുകള്‍ ഈ ലൈറ്റുകള്‍ പുറപ്പെടുവിക്കും. ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ് ലൈറ്റ്, ടേബിള്‍ ലാംപ്, സീലിംഗ് ലൈറ്റ് എന്നിവയെല്ലാം മൂഡ് ലൈറ്റിങ്ങിന്റെ മാറ്റ് കൂട്ടും.

മൂഡ് ലൈറ്റിങ്ങിന് പുറമേ നിരവധി ലൈറ്റിങ്ങ് ടെക്‌നിക്കുകള്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിലുണ്ട്. ഒരു പ്രത്യേക ജോലി ചെയ്യുന്നതിന് ആവശ്യമായ വെളിച്ചം ലഭിക്കുന്നതിനാണ് ടാസ്‌ക് ലൈറ്റിങ്ങ് ഉപയോഗിക്കുന്നത്. ചുവരിലെ പെയിന്റിങ്ങ് ഭംഗിയോടെ പ്രതിബിംബിക്കാനാണ് ആക്‌സന്റ് ലൈറ്റിങ് ഉപയോഗിക്കുന്നത്.

ലൈറ്റിങ്ങില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നതാവരുത് വീട്ടിലേക്കുള്ള പ്രകാശം. ലൈറ്റുകള്‍ക്ക് പുറമേ ഇന്റീരിയര്‍ ഡെക്കറേഷനില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പ്രകൃതിദത്തമായ പ്രകാശം നമ്മുടെ വീടിനുള്ളില്‍ പതിക്കും.

ഇളം നിറത്തിലുള്ള കര്‍ട്ടനുകള്‍ ജനലിനും വാതിലിനും ഉപയോഗിക്കുന്നത് വീടിനുള്ളിലെ പ്രകാശം കൂട്ടുവാന്‍ സഹായിക്കും. ഇളം നിറമുള്ള പെയിന്റുകള്‍ പ്രകാശം മുറികളില്‍ നിലനില്ക്കാന്‍ സഹായിക്കും. പ്രകാശം വരുന്നതിന് എതിര്‍വശത്ത് വലിയ കണ്ണാടികള്‍ വയ്ക്കുന്നത് വെളിച്ചം പ്രതിബിംബിക്കാന്‍ സഹായിക്കും.

Content Highlights: Importance of Home Lighting

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram