തൃശ്ശൂര്‍ ജില്ലയിലെ കളിക്കുളത്താണ് വൈറ്റ് പാലസ് എന്ന ഈ വീടുള്ളത്. ഫൈസല്‍ കൊരട്ടിപറമ്പില്‍ അബ്ദുള്‍ ജലീലിന്റേതാണ് ഈ വീട്. പേരു സൂചിപ്പിക്കുന്നപോലെ തന്നെ ഇതൊരു വെള്ളകൊട്ടാരമാണ്. ഫൈസല്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതാണ് വീട്. 2800 സ്ക്വയര്‍ഫീറ്റ് വീസ്തീര്‍ണമുള്ള വീടിനോട് അനുബന്ധിച്ച് മനോഹരമായ മുറ്റവും ക്രമീകരിച്ചിട്ടുണ്ട്.
പുറമെ വീടിന് വെള്ള നിറമാണെങ്കിലും അകത്ത് നിറങ്ങളുടെ വിസ്മയം കാണാം. കിടപ്പുമുറിയ്ക്ക് കടും നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. നിലത്ത് മാര്‍ബിളുകള്‍ ഉപയോഗിച്ചിരിക്കുന്നു. മരം ഉപയോഗിച്ച് ചെയ്ത ഇന്റീരിയറും ലൈറ്റിങ്ങുമാണ് സ്വീകരണമുറിയിലെ ഹൈലറ്റ്.
വീട്ടില്‍ മൊത്തം നാലു കിടപ്പുമുറികളാണ് ഉള്ളത്. തികച്ചും നാലു വ്യത്യസ്ത ഇന്റീരിയറുകളിലാണ് കിടപ്പുമുറികള്‍ തയാറാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍ വിവിധ നിറത്തിലുള്ള പെയിന്റും ലൈറ്റും ഉപയോഗിച്ച് മനോഹരമാക്കിയപ്പോള്‍ രണ്ടു കിടപ്പുമുറികള്‍ക്ക് വളരെ ലളിതമായ ഇന്റീരിയറാണ് നല്‍കിയിരിക്കുന്നത്. മോഡുലാര്‍ മോഡലിലാണ് അടുക്കളയുടെ രൂപകല്‍പ്പന. സുരക്ഷയ്ക്കായി വീട്ടില്‍ സിസിടിവി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടു നിലകളിലുള്ള ഈ വീടിന്റെ നിര്‍മാണ ചിലവ് ഒരു കോടി രൂപയാണ്.