-
ലോക്ക്ഡൗൺ കാലത്ത് ഹോബികൾ പൊടിതട്ടിയെടുത്തവർ നിരവധിയാണ്. പെയിന്റിങ്ങുകളൊരുക്കിയും വീട്ടിലെ ഇന്റീരിയറിനെ അടിമുടി മാറ്റിയുമൊക്കെ തങ്ങളുടെ മികവു പ്രകടിപ്പിച്ചവരുണ്ട്, ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിലൊരു ക്രിയേറ്റീവായ മാറ്റം കൊണ്ടുവന്ന യുവതിയുടെ ചിത്രമാണ്. ഇവിടെ ബാൽക്കണിയെയാണ് യുവതി നവീകരിച്ചിരിക്കുന്നത്.
ആദ്യകാഴ്ച്ചയിൽ വലിയ പ്രത്യേകതകളൊന്നും ഇല്ലാതിരുന്ന ബാൽക്കണിയെ അടിമുടി നവീകരിച്ചിരിക്കുകയാണ് യുവതി. ഒറ്റനോട്ടത്തിൽ ഒരു ആഡംബര മുറിക്ക് സമാനമായി മാറ്റിയിരിക്കുകയാണ് ബാൽക്കണിയെ. പുരാതനമായ വസ്തുക്കൾ ഉപയോഗിച്ചാണ് താൻ ബാൽക്കണിക്ക് മേക്കോവർ നൽകിയിരിക്കുന്നതെന്നാണ് യുവതി പറയുന്നത്.
റെഡ്ഡിറ്റിലൂടെയാണ് ചിത്രം വൈറലായിരിക്കുന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് ഞങ്ങളുടെ വിരസമായ ബാൽക്കണിയെ മനോഹരമായൊരു മുറിയാക്കി മാറ്റിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള കസേരകളും കരകൗശല വസ്തുക്കളുമൊക്കെയാണ് ബാൽക്കണിയിൽ ഇട്ടിരിക്കുന്നത്. ചില്ലുവാതിലിന് ഓരത്തായി നിരവധി വർണങ്ങളിലുള്ള അലങ്കാരവസ്തുക്കൾ ചേർത്തുവച്ചിരിക്കുന്നു.
This lockdown We renovated our boring balcony into a cozy room decored with our antique collection from r/india
നിരവധി പേരാണ് ചിത്രത്തിനു കീഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന മേക്കോവർ എന്നും ബെഡ്റൂമിനേക്കാൾ വിശാലമായ ബാൽക്കണി എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Woman Turns Balcony Into A Cozy Room