അഴുക്കു പുരണ്ട അടുക്കളയെ അടിമുടി മാറ്റി യുവതി; ചുമരില്‍ പതിച്ചത് 7500 ചെമ്പുനാണയങ്ങള്‍


1 min read
Read later
Print
Share

ഇതിനായി 75 പൗണ്ട് വിലവരുന്ന ചെമ്പുനാണയങ്ങള്‍ വാങ്ങി മനോഹരമായി ചുമരില്‍ പതിപ്പിക്കുകയാണ് ബില്ലി ചെയ്തത്.

Photo: facebook.com|billiejo.welsby|posts

കൊറോണക്കാലവും ലോക്ഡൗണും വന്നതോടെ നേരം പോകാന്‍ പല വഴികള്‍ തിരഞ്ഞവരുണ്ട്. അതിലൊന്നാണ് വീടിന് മേക്കോവര്‍ വരുത്തിയവരുടെ അനുഭവങ്ങള്‍. വീടിനോട് ചേര്‍ന്ന് ചെറിയ ഓഫീസ് നിര്‍മിച്ചും പൂന്തോട്ടം നിര്‍മിച്ചും എന്തിനേറെ, ബാര്‍ വരെ ഒരുക്കി വ്യത്യസ്തരായവരുണ്ട്. ബില്ലി ജോ വെല്‍സ്ബി എന്ന് ബ്യൂട്ടീഷന്‍ തന്റെ അടുക്കളയെയാണ് ഇത്തരത്തില്‍ മാറ്റി മറിച്ചത്. പഴയതും നിറം മങ്ങിയതുമായിരുന്ന അടുക്കളയെ ബില്ലി അടിമുടി മാറ്റി. ഈ മാറ്റം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

അടുക്കളയിലെ അഴുക്കു പുരണ്ട ചുമരിലായിരുന്നു ബില്ലിയുടെ പരീക്ഷണം. ഇതിനായി 75 പൗണ്ട് വിലവരുന്ന ചെമ്പുനാണയങ്ങള്‍ വാങ്ങി. ഈ നാണയങ്ങള്‍ മനോഹരമായി ചുമരില്‍ പതിപ്പിക്കുകയാണ് ബില്ലി ചെയ്തത്.

നവീകരണത്തിനുശേഷം അടുക്കളച്ചുമരിന്റെ ചിത്രങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഒരു മാസത്തോളം സമയമെടുത്താണ് താന്‍ ഈ നവീകരണം പൂര്‍ത്തിയാക്കിയതെന്നും ബില്ലി ഫെയ്‌സ് ബുക്കില്‍ കുറിക്കുന്നു. ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും 7500 നാണയങ്ങള്‍ ഇതിന് ആവശ്യമായി വന്നെന്നും ബില്ലി തുടരുന്നു.

Content Highlights: Woman Renovates Kitchen Using 7500 Copper Coins

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
home

2 min

25 ദിവസം കൊണ്ട് പണിത പ്രകൃതിയോടിണങ്ങിയ വീട്, നിര്‍മാണച്ചെലവ് നാലര ലക്ഷം മാത്രം

Jun 23, 2021


home

2 min

വീട് നിര്‍മാണം വേഗത്തിലാക്കാം, സമയത്തിന് പൂര്‍ത്തിയാക്കാം; ഈ വഴികള്‍

May 21, 2021


mathrubhumi

3 min

ഓടിട്ട വീടായാലും ടെറസായാലും മഴവെള്ളം കാത്തുവെയ്ക്കാം, മികച്ച ചില സംഭരണ മാതൃകകള്‍

Aug 2, 2019