Photo: facebook.com|veena.lal.12
2003 ലാണ് വീണാലാല്‍ എന്ന് അന്‍പത്തിനാലുകാരി സ്വന്തമായി ഒരു വീടുവയ്ക്കുന്നതിനെ പറ്റി ചിന്തിച്ചത്. എന്നാല്‍ അത് വെറുമൊരു കോണ്‍ക്രീറ്റ് കൂടാരം ആകരുതെന്ന ആഗ്രഹവും വീണയ്ക്കുണ്ടായിരുന്നു. ഹരിയാനയിലെ ഫരീദാബാദില്‍ വീണ പണിത വീട് പരിസ്ഥിതി സൗഹൃദവീടുകള്‍ പണിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു മാതൃതകയാകുകയാണ് ഇപ്പോള്‍.
' പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യണം എന്നായിരുന്നു ആഗ്രഹം.' തന്റെ വീടിനെ പറ്റി വീണ ബെറ്റര്‍ ഇന്ത്യയോട് പറയുന്നത് ഇങ്ങനെ. കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കുന്ന കര്‍മ മാര്‍ഗ് എന്ന് സന്നദ്ധസംഘടനക്ക് നേതൃത്വം നല്‍കുന്നുണ്ട്. വീണ.
1500 ചതുരശ്രഅടി വിസ്തീര്‍ണമുള്ള മണ്‍വീടാണ് വീണ നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിനായി വീട് പണിയാനായി മാറ്റിയ മണ്ണുകൊണ്ട് ഉണ്ടാക്കിയെടുത്ത മണ്‍കട്ടകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ തേച്ചുറപ്പിച്ചിരിക്കുന്നതും മണ്ണുകൊണ്ട് തന്നെ. എല്ലാ കാലാവസ്ഥയിലും വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വീടിന് മേല്‍ക്കൂര ഓടും തറയില്‍ കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, സ്വീകരണമുറി, ഡ്രോയിങ് റൂം, ബാത്ത് റൂം, ഡ്രൈ ടോയിലറ്റ്, അടുക്കള എന്നിവയാണ് വീട്ടിലുള്ളത്.

വീടിനു പുറത്തായി നിര്‍മ്മിച്ചിരിക്കുന്ന ഡ്രൈ ടോയ്ലറ്റും വീടിനുള്ളിലെ കുളിമുറിയുമാണ് ഈ വീട്ടിലെ പ്രത്യേകതകള്‍. ഫ്‌ളഷ് ആവശ്യമില്ലാത്ത തരത്തിലാണ് ഡ്രൈ ടോയ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രത്യേക ഡ്രമ്മില്‍ ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ ചാണകം അടക്കമുള്ള ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആറ് മാസം കൊണ്ട് കമ്പോസ്റ്റ് രൂപത്തില്‍ മാറ്റി ഇത് കൃഷിയിടങ്ങളിലേക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഡ്രൈ ടോയ്ലറ്റ് വൃത്തിയാക്കുന്നതിനു വേണ്ടി മാത്രമാണ് വെള്ളം ഉപയോഗിക്കുന്നത്.
വീടിനുള്ളിലെ ബാത്‌റൂം തുറന്ന മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പകല്‍ കൃത്രിമ വെളിച്ചത്തിന്റെ ആവശ്യം ഇവിടെയില്ല. കുളിക്കാന്‍ ഉപയോഗിക്കുന്ന ജലം പാഴായി പോകാതിരിക്കാന്‍ ബാത്‌റൂമിന്റെ ഒരുഭാഗത്ത് ഒരു വാഴയും ചില ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാഴയുടെ വേരുകള്‍ക്ക് ജലം ശുദ്ധീകരിക്കാന്‍ പ്രത്യേക കഴിവുള്ളതിനാലാണ് ബാത്‌റൂമില്‍ വാഴ നടാന്‍ തീരുമാനിച്ചത്. കുളിമുറിയിലെ ചെടികള്‍ക്ക് ദോഷം വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുത്ത ബയോ എന്‍സൈമുകളാണ് സോപ്പിന് പകരം ഉപയോഗിക്കുന്നത്.
വീണയുടെ മണ്‍വീടും കര്‍മ്മ മാര്‍ഗ്ഗിന്റെ ഓഫീസും പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വൈദ്യുതി ഉപയോഗവും കുറവാണ്. ജീവിതം എപ്പോഴും ഏറ്റവും ലളിതമായിരിക്കണം എന്നാണ് ഈ വീട്ടിലെ ജീവിതത്തെ പറ്റി വീണ പറയുന്നത്.
Content Highlights: Unique Mud home Water-less Toilets and Banana Trees in Bathrooms