-
രണ്ട് മാസമായി നീളുന്ന ലോക്ഡൗണ്‍. മിക്കവരും വര്‍ക്ക് ഫ്രം ഹോം രീതിയൊക്കെ ശീലമാക്കി കഴിഞ്ഞു. ആളുകള്‍ മാത്രമല്ല കമ്പനികളും. ഇതിനെല്ലാമൊപ്പം മാറ്റം വന്ന മറ്റൊന്നുണ്ട്, നമ്മുടെ വീടുകള്‍. പല വീടുകളിലും കോണ്‍ഫറന്‍സ് റൂമും പ്രത്യേകം ഓഫീസുകളുമൊക്കെ വന്നു കഴിഞ്ഞു. ഉള്ള സൗകര്യത്തില്‍ തന്നെ ഇവയൊക്കെ ഒരുക്കാനും പലര്‍ക്കും കഴിഞ്ഞു എന്നതാണ് കാര്യം. കൊറോണക്കാലത്തിന് ശേഷം വരാന്‍ പോകുന്ന പുത്തന്‍ വീടുകള്‍ക്ക് എന്തൊക്കെ മാറ്റമാകാം ഉണ്ടാവുക.
1. ഓഫീസ് റൂം വീട്ടില്‍ തന്നെ
വര്‍ക്ക് ഫ്രം ഹോം സംവിധാനവുമായി നമ്മള്‍ ഏതാണ്ട് പൊരുത്തപ്പെട്ടുകഴിഞ്ഞു. കമ്പനികളും ജോബ് ഇന്റര്‍വ്യൂവിന്റെ സമയത്ത് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സൗകര്യമുണ്ടോ എന്നതും ജോലിക്കെടുക്കുന്നതിന്റെ മാനദണ്ഡമാകാന്‍ ഇനി അധികകാലമില്ല. വീടുകളില്‍ ഹോം ഓഫീസുകള്‍ ഇനി ട്രെന്‍ഡ് ആകും. ഒരു കോര്‍ണര്‍ ഡെസ്‌കും ബുക്ക് ഷെല്‍ഫും മാത്രമല്ല, പ്രത്യേകമൊരു മുറി തന്നെയാവും.
2. ടെക്കികളാവാം ഇനിയുള്ള കാലം
ഇത്തവണ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നപ്പോള്‍ മിക്കവരും ഓഫീസിലെ കംപ്യൂട്ടറും ഇന്റര്‍നെറ്റും മറ്റ് സാങ്കേതിക സംവിധാനങ്ങളും വീട്ടില്‍ കൊണ്ടു വന്നവരാണ്. ഇനി അതിന് പകരം മൊത്തം സാങ്കേതിക വിദ്യയും നമ്മുടെ വീട്ടിലെ ഓഫീസ് റൂമില്‍ നമ്മള്‍ തന്നെ ഒരുക്കാന്‍ മടിക്കേണ്ട.
3. കോവര്‍ക്കിങ് സ്‌പേസസ്
വീടുകളില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ കോവര്‍ക്കിങ് സ്‌പേസസ് ഒരുക്കാം.
4. സ്വന്തം ഓഫീസ് റൂം
വീട്ടിലെ ഓഫീസ്‌റൂം നമ്മുടെ ഐഡന്റിറ്റി കൂടിയാക്കാം. ഇന്റീരിയറില്‍ അല്‍പം ശ്രദ്ധവച്ചാല്‍ മതി. ബുക്ക് ഷെല്‍ഫ്, ഇന്റീരിയര്‍ പ്ലാന്റുകള്‍, ഫോട്ടോ ഫ്രെയിംസ് ഇങ്ങനെ എന്തും നല്‍കാം. ഓഫീസ് വീഡിയോ കോളുകളില്‍ റൂം ബായ്ക്ക് ഗ്രൗണ്ടും ശ്രദ്ധിക്കപ്പെടും.
5. നോ ഗോ സോണ്‍
നമ്മള്‍ വീഡിയോ കോളിലോ, ക്ലൈന്റ് മീറ്റിങിലോ ഇരിക്കുമ്പോള്‍ കുട്ടികളോ ബന്ധുക്കളോ കയറി വന്നാലോ. നല്ല ഒച്ചപ്പാടും ബഹളവുമായി. ഇതൊഴിവാക്കാന്‍ ഓഫീസ് റൂമിന്റെ ഭാഗമായി നോ ഗോ സോണ്‍ ഒരുക്കാം. ആരു കയറി വരാത്ത ഇടം. ഇവിടെയിരുന്ന് കോളുകള്‍ ചെയ്യുകയും മറ്റും ചെയ്യാം.

6. സ്വകാര്യത മുഖ്യം
ഒഫിഷ്യല്‍ വീഡിയോ കോളിനിടെ പിന്നില്‍ കുട്ടികള്‍ കളിക്കുന്നതോ, ബാത്ത് റൂം വാതിലോ, അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നതോ കാണുന്നത് ബോറാവില്ലെ. ഈ സ്ഥലങ്ങള്‍ ഒഴിവാക്കി ഓഫീസ് സെറ്റ് ചെയ്യുന്നതാണ് നല്ലത്. ഓപ്പണ്‍ ഹോം പ്ലാനിലും ഒരു ക്ലോസ്ഡ് ഓഫീസ് റൂം വേണമെന്ന് ചുരുക്കം.
7. വിസിറ്റര്‍ സ്‌പേസ്
ക്ലൈന്റുകള്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ഒരിടം കൂടി ഹോം ഓഫീസില്‍ നല്‍കാം. വീടിന്റെ സ്വീകരണമുറി വീടിന് മാത്രമായി മാറ്റാം. ഓഫീസ് കാര്യങ്ങള്‍ വീട്ടിലേയ്ക്ക് വലിച്ചിഴക്കേണ്ടന്നെ.
8. ശരിക്കുള്ള ഓഫീസ് ഫീല്‍
ക്ലോസ്ഡ് പ്ലേസാണ് വീട്ടിലെ ഓഫീസിന് നല്ലത്. വീട്ടിലെ കാര്യങ്ങള്‍ യാതൊന്നും കടന്നുവരാത്ത മുറി. അങ്ങനെയാണെങ്കില്‍ ശരിക്കുള്ള ഓഫീസിന്റെ ഫീല്‍ ഉണ്ടാവുകയും ചെയ്യും.
9. ഡ്യുവല്‍ സ്‌പേസസ്
വീട്ടില്‍ ഉടനേയൊരു ഹോം ഓഫീസ് സെറ്റ് ചെയ്യാന്‍ വഴിയില്ലെങ്കില്‍ ഒഴിഞ്ഞു കിടക്കുന്ന ഗസ്റ്റ് റൂമിനെയൊക്കെ ഓഫീസാക്കാം.
(ബില്‍ഡിങ് ഇന്‍ഡസ്ട്രി റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് (B.I.R.D) സ്ഥാപകനാണ് ലേഖകന്‍)
Content Highlights: Two months of lockdown have changed the homes