തലകുത്തി നില്ക്കുന്നൊരു വീട്, ജര്‍മ്മിനിയിലെ പ്രധാനപ്പെട്ട കൗതുകങ്ങളിലൊന്നാണ് ഈ വീട്. പോളിഷ് ആര്‍ക്കിടെക്റ്റായ ക്ലൗട്യൂസ് ഗോളോസും,സെബാസ്റ്റിയന് മിക്കിസ്വിക്കും ചേര്‍ന്നാണ് ഈ തലതിരിഞ്ഞ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കെട്ടിടം മാത്രമാണ് തലതിരിഞ്ഞതെന്നു കരുതിയെങ്കില്‍ തെറ്റി വീട്ടിലെ ഇന്റീരിയറും, ഫര്‍ണിച്ചര്‍ അടക്കമുള്ളവയും തലതിരിച്ചാണ് വെച്ചിരിക്കുന്നത്,. എന്തിന് അധികം പറയുന്നു ടോയ്ലറ്റ് പോലും തല കുത്തനെയാണ് വെച്ചിരിക്കുന്നത്.
അയ്യോ ഈ വീട്ടിലെങ്ങനെ ജീവിക്കുമെന്നാണ് ഇനി നിങ്ങളുടെ സംശയമെങ്കില്‍ കേട്ടോളൂ.. ഈ വീട് മനുഷ്യര്‍ക്ക് താമസിക്കാന്‍ വേണ്ടി നിര്മിച്ചല്ല. ടൂറിസ്റ്റുകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ തലതിരിഞ്ഞ വീട്.
ഫര്‍ണിച്ചറുകള്‍ അടക്കമുള്ളവയെല്ലാം വീടിന്റെ സീലിങ്ങില്‍ ഉറപ്പിച്ചിരിക്കുന്നു. വീടിനുള്ളില്‍ കയറിയാല്‍ നമുക്ക് തോന്നും നമ്മള് തലകുത്തിനില്ക്കുകയാണെന്ന്.. അത്ര ഗംഭീരമായാണ് വീടിനുള്ളിലെ ഓരോ വസ്തുവിനെയും തലകുത്തനെ നിര്‍ത്തിയിരിക്കുന്നത്.