വിൽപ്പനയ്ക്കു വെച്ച വീട് | Photo: https:||twitter.com|ErkintaloS
2013-ല്‍ പുറത്തിറങ്ങിയ പ്രേതസിനിമയായ 'ദ കൺജുറിങ്ങി'ന് പ്രചോദനമായ വീട് യു.എസില്‍ വില്‍പനയ്ക്ക്. എട്ടര ഏക്കറലായി സ്ഥിതി ചെയ്യുന്ന വീടിനും സ്ഥലത്തിനും 8.91 കോടി രൂപയാണ് വില്‍പ്പന വില. 3109 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. 14 മുറികളാണ് ഉള്ളത്. യു.എസിലെ വടക്കന്‍ മേഖലയിലുള് റോഡ് ഐലന്‍ഡിലെ ഫാം ഹൗസിലാണ് യു.എസിലെ 'ഏറ്റവും അറിയപ്പെടുന്ന പ്രേതഭവനം' സ്ഥിതി ചെയ്യുന്നത്.
1800-ല്‍ താമസിച്ചിരുന്ന ബാത്‌ഷെബ ഷെര്‍മാന്റെ സാന്നിധ്യം എപ്പോഴും ഈ വീട്ടിലുണ്ടായിരുന്നു. ഈ ദിവസം വരെ എണ്ണമറ്റ സംഭവങ്ങള്‍ ഈ വീട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്-റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ മോട്ട്&ചാസ് സോതെബൈയുടെ ഇന്റര്‍നാഷണല്‍ റിയല്‍റ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
കൺജുറിങ്ങ് സിനിമ ഈ വീട്ടിലല്ല ചിത്രീകരിച്ചതെങ്കിലും, 1970-ല്‍ ഇവിടെ താമസിച്ചിരുന്ന പെറോണ്‍ എന്ന കുടുംബത്തിന്റെ പേടിപെടുത്തുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ കഥയുടെ ആധാരം.
2019-ല്‍ ഈ വീട് ജെന്നിഫര്‍, കോറി ഹെയ്ന്‍സണ്‍ എന്നിവര്‍ക്കു വിറ്റിരുന്നു. നാലുമാസമാണ് അവര്‍ ഈ വീട്ടില്‍ താമസിച്ചത്. താഴത്തെ നിലയിലുള്ള ഒരു മുറി ആത്മാക്കള്‍ക്കുള്ള ആദരവിന്റെ അടയാളമായി സൂക്ഷിച്ചതായി അവര്‍ പറഞ്ഞു.
നിലവില്‍ വീട് വാങ്ങിയവര്‍ ഒട്ടേറെ അനിഷ്ടസംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കാലടി ശബ്ദങ്ങളും വാതിലില്‍ മുട്ടുന്നതുപോലുള്ള ശബ്ദങ്ങളും നിത്യവുമുണ്ടായിരുന്നു. പലപ്പോഴും ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു-കോറി പറഞ്ഞു.
Content highlights: rhode island farmhouse that inspired the conjuring is being sold for 12 million