ഇനി വീടിനുള്ളിലേക്ക് കടൽവെള്ളം എത്തില്ല; ഇതാ ചെല്ലാനത്തിന് മാതൃകയുമായ് സിസ്റ്റർ ലിസിയും കൂട്ടരും


By വി.പി. ശ്രീലൻ

2 min read
Read later
Print
Share

ശക്തിയോടെ കടന്നുവരുന്ന കടൽവെള്ളം, വീട്ടിനകത്തേക്ക് കയറാതെ കടന്നുപോകാനുള്ള വഴിയൊരുക്കുകയാണിവിടെ.

ചെല്ലാനത്ത് സി. ലൂസിയുടെ നേതൃത്വത്തിൽ പണിത വീട്‌

തോപ്പുംപടി: ചെല്ലാനത്ത് ഇനിയും കടൽ കരയിലേക്ക് ആർത്തലച്ച് വന്നേക്കും. പക്ഷേ, ഒരു കാര്യം ഉറപ്പാണ്: സിസ്റ്റർ ലിസിയുടെ നേതൃത്വത്തിൽ കണ്ടക്കടവ് കടപ്പുറത്ത് നിർമിച്ച ഈ വീട്ടിലേക്ക് കടൽ കയറില്ല. ചെല്ലാനം പോലുള്ള കടലോര ഗ്രാമത്തിന് പരീക്ഷിക്കാൻ പുതിയൊരു മാതൃകാ ഭവനമൊരുക്കിയിരിക്കുകയാണ് തോപ്പുംപടി ഔവർ ലേഡീസ് സ്‌കൂൾ. സ്‌കൂളിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന 156-ാമത്തെ വീടാണിത്. പക്ഷേ, ഇതുപോലൊരു വീട് കൊച്ചിയുടെ കടലോരത്ത് ഒരിടത്തും പണിതിട്ടില്ല. കടലിനെ തടയാൻ പല പദ്ധതികളും പരീക്ഷിച്ച് പരാജയത്തിന്റെ കയ്പ് വേണ്ടുവോളം കുടിച്ച നാടാണിത്. ഇപ്പോൾ കടലിനെ തടയുന്നതിനുപകരം, വെള്ളത്തെ ഒഴുകാൻ അനുവദിച്ചുകൊണ്ട് വീടുകളെ രക്ഷിക്കാനുള്ള പുതിയ പരീക്ഷണമാണിത്.

ശക്തിയോടെ കടന്നുവരുന്ന കടൽവെള്ളം, വീട്ടിനകത്തേക്ക് കയറാതെ കടന്നുപോകാനുള്ള വഴിയൊരുക്കുകയാണിവിടെ. നാലടി ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിലാണ് വീട്. കോൺക്രീറ്റ് തൂണുകൾ വളരെ ആഴത്തിലാണ് ഉറപ്പിച്ചിട്ടുള്ളത്. കടൽ കടന്നുവന്നാലും വീടിനെ അത് ബാധിക്കില്ല.

പ്രമുഖ നിർമാണ കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പാണ് ഈ രണ്ടുനില വീടിനുള്ള ചെലവുകൾ വഹിച്ചതെന്ന് സിസ്റ്റർ ലിസി പറഞ്ഞു.

അടുക്കളയും രണ്ട് മുറിയും ഹാളുമൊക്കെയുണ്ട്. കടൽ കയറിയാൽ വെള്ളം താഴെക്കൂടി കടന്നുപോകും. വീടിനകത്ത് കയറില്ല. വേനൽക്കാലത്ത് താഴെ കോഴി, ആട് തുടങ്ങിയവയെ വളർത്താം. വേണമെങ്കിൽ ട്യൂഷൻ കേന്ദ്രമോ, അങ്കണവാടിയോ തുടങ്ങാം.

കുടിലിനു പകരം മാളിക

കണ്ടക്കടവ് സ്വദേശി വിനീഷിനും കുടുംബത്തിനും വേണ്ടിയാണ് നിർമിച്ചത്. വിനീഷിന്റെ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു നല്ലൊരു വീട്. ജീർണാവസ്ഥയിലായ വീട്ടിലാണ് അവർ കഴിഞ്ഞിരുന്നത്. തുടർച്ചയായ കടലേറ്റം വീട് നാശമാക്കി. വീട്ടുപകരണങ്ങൾ നഷ്ടമായി. ഏത് സമയത്തും വീട് വീഴുമെന്ന സ്ഥിതിയായപ്പോഴാണ്, ഇവർ സിസ്റ്റർ ലിസിയുടെ അടുത്തെത്തിയത്. സിസ്റ്റർ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫിനോട് കാര്യം പറഞ്ഞു. പിന്നെ താമസമുണ്ടായില്ല. ഒക്ടോബറിൽ വീടിന് തറക്കല്ലിട്ടു. മൂന്നുമാസം കഴിഞ്ഞപ്പോൾ നിർമാണം പൂർത്തിയായി. പഴയ വീടിനു പകരം ഗ്രാമത്തിൽ ഒരിടത്തും കാണാത്ത മനോഹരമായ വീട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീടിന്റെ താക്കോൽ, വിനീഷിന് കൈമാറും.

പൂർത്തിയാകുന്നത് 160 വീടുകൾ

ഔവർ ലേഡീസ് സ്‌കൂളിന്റെ നേതൃത്വത്തിൽ ഇതുവരെ 160 വീടുകൾ പൂർത്തിയായെന്ന് പദ്ധതിയുടെ ചുമതലക്കാരായ സിസ്റ്റർ ലിസിയും സ്‌കൂളിലെ അധ്യാപിക ലില്ലി പോളും പറയുന്നു.

156-ാമത്തെ വീടാണ് പുതിയ മാതൃകയിൽ നിർമിച്ചത്. ശേഷിക്കുന്ന നാല് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം എല്ലാം പൂർത്തിയാകും. സുമനസ്സുകളുടെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നതെന്ന് സിസ്റ്റർ ലിസി പറയുന്നു. സാധാരണക്കാരും ബിസിനസുകാരുമൊക്കെ പാവങ്ങൾക്കായുള്ള പദ്ധതിയെ നന്നായി സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ചെല്ലാനത്ത് പുതിയ മാതൃകയിൽ കൂടുതൽ വീടുകൾ നിർമിക്കാൻ പദ്ധതിയുണ്ടെന്നും ഇവർ പറഞ്ഞു.

Content highlights: new house building model for chellanm bt sister lucy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
home

3 min

പുന്നയൂര്‍ക്കുളത്തെ അശ്വതി: മാധവിക്കുട്ടി ഭര്‍ത്താവിന്റെ കൈപിടിച്ച് ആദ്യമായി കയറിച്ചെന്ന വീട്

Jul 2, 2020


house

2 min

ചെറിയ വീട്, ലളിത ജീവിതം, വലിയ സന്തോഷം, കാശും ലാഭം

Jan 3, 2020